വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്‍
Mar 1, 2016, 11:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.03.2016) സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് എക്‌സൈസിന്റെ പിടിയിലായി. ബേക്കല്‍ പള്ളിക്കര സ്വദേശിയായ സെയ്ദിനെ(23)യാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു ബാലചന്ദ്രന്‍, ഓഫീസര്‍മാരായ ജോസഫ്,ഗോവിന്ദന്‍, മനീഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്
തിങ്കളാഴ്ച വൈകുന്നരം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് സെയ്ദിനെ എക്‌സൈസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 21 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. സെയ്ദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംകഌസ് മജിസ്‌ട്രേറ്റ്(ഒന്ന്) കോടതി റിമാന്റ് ചെയ്തു.
ബാറുകള്‍ പൂട്ടിയ ശേഷം കാഞ്ഞങ്ങാട് നഗരം കഞ്ചാവ്മാഫിയാസംഘത്തിന്റെ താവളമായി മാറിയിട്ടുണ്ട്. ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍, കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റ്, നോര്‍ത്ത് കോട്ടച്ചേരി എന്നിവിടങ്ങളിലെല്ലാം കഞ്ചാവ് വിതരണസംഘം തമ്പടിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെയും മറ്റും കഞ്ചാവിന് അടിമകളാക്കുന്ന വിധത്തില്‍ ഇത്തരം സംഘങ്ങള്‍ നഗരത്തില്‍ സജീവമായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും കര്‍ശന നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഞ്ചാവ് വില്‍പ്പനയുടെ ഇടനിലക്കാരായി ചില വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കുന്നുണ്ട്.
Keywords: Kasaragod, Kanhangad, arrest, Ganja, Student, School, College, Bekal, Pallikara, U. Balachandh