ഖത്തറിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കയ്യില്‍ പലഹാരപൊതിയില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍
Sep 11, 2015, 12:25 IST
ബദിയടുക്ക: (www.kasargodvartha.com 11/09/2015) ഗള്‍ഫിലേക്ക് പോകുന്ന യുവാവിന്റെ കയ്യില്‍ സുഹൃത്തിന് നല്‍കാനായി കൊടുത്തുവിട്ട പലഹാര പൊതിയില്‍ കഞ്ചാവ് ഒളിപ്പിച്ചുനല്‍കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെല്ലിക്കട്ട കൊയര്‍ കൊച്ചിയിലെ അബ്ദുല്‍ നൗഷാദിനെയാണ് (36) ബദിയടുക്ക എസ്.ഐ. സന്തോഷും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ഖത്തറിലേക്ക് പോവുകയായിരുന്ന നെല്ലിക്കട്ട കൊയര്‍ കൊച്ചി ചെന്നടുക്കയിലെ ഹനീഫയുടെ കയ്യിലാണ് നൗഷാദ് പലാഹരപൊതിക്കൊപ്പം ഗള്‍ഫിലുള്ള സുഹൃത്തിന് നല്‍കാനായി കഞ്ചാവ് ഒളിപ്പിച്ചുകൊടുത്തുവിട്ടത്. പാക്കിംഗ് ശരിയാകാത്തതിനാല്‍ പൊളിച്ച് നന്നായി പാക്ക്‌ചെയ്യുന്നതിനിടെ ഒരു പഴകിയ ബര്‍മുഡ പലഹാരത്തിനൊപ്പം ചുരുട്ടിവെച്ചതായി കാണുകയും ഇതിന്റെ പോക്കറ്റില്‍നിന്നും ആറ് ഗ്രാം കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
ഹനീഫ ഉടന്‍തന്നെ വിവരം ബദിയടുക്ക എസ്.ഐയെ അറിയിക്കുകയും എസ്.ഐ. ഹനീഫയുടെ വീട്ടിലെത്തി കഞ്ചാവ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് മുങ്ങിയ നൗഷാദിനെ വെള്ളിയാഴ്ച രാവിലെയാണ് പിടികൂടിയത്. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. ഇതിന് മുമ്പും ഇത്തരത്തില്‍ ഗള്‍ഫിലേക്ക് പോകുന്നവരുടെ കയ്യില്‍ മയക്കുമരുന്നും കഞ്ചാവും മറ്റും കൊടുത്തയച്ച് ഗള്‍ഫിലെത്തയപ്പോള്‍ പോലീസിന്റെ പിടിലായി നിരപരാധികള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.
Keywords: Gang, Gulf, Arrest, Custody, Kerala, Badiyadukka,