മലബാര്‍ കൈറ്റ് ഫെസ്റ്റ്: ഞായറാഴ്ച വൈകിട്ട് ബേക്കലില്‍ റോഡ് ഷോയും വര്‍ണവിളക്കുകളുടെ പറക്കലും
Apr 30, 2017, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2017) ജില്ലാ ഭരണകൂടത്തിന്റെയും ബി ആര്‍ ഡി സിയുടെയും പള്ളിക്കര സര്‍വീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെ ബേക്കല്‍ ഫോര്‍ട്ട് ലയണ്‍സ് ക്ലബ്ബ് മെയ് അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പട്ടം പറത്തല്‍ മേളയുടെ പ്രചരണാര്‍ത്ഥം റോഡ് ഷോയും സ്‌കൈ കാന്റില്‍ ഷോയും ഞായറാഴ്ച വൈകിട്ട് നടക്കും. ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും കെ എല്‍ 14 മോട്ടോര്‍ ക്ലബ്ബിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന റോഡ് ഷോയ്ക്ക് ഫോര്‍മുലാ ഡ്രൈവര്‍ മൂസാ ശരീഫ് നേതൃത്വം നല്‍കും. ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ സമാപിക്കും. രാത്രി ഏഴ് മണിക്ക് നൂറുക്കണക്കിന് വര്‍ണവിളക്കുകള്‍ (സ്‌കൈ കാന്റില്‍) ബേക്കല്‍ ബീച്ച് പാര്‍ക്കിന്റെ വാനിലേക്ക് പറത്തും.
പട്ടം പറത്തല്‍ മേളയോടനുബന്ധിച്ച് നിരവധി പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പട്ടം പറത്തല്‍ വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ കഥകളി പട്ടം മുതല്‍ കുഞ്ഞന്‍ പട്ടങ്ങള്‍ വരെ മൂന്ന് ദിവസങ്ങളിലായി ബേക്കലിന്റെ മാനത്ത് പറക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പ്രശസ്തരായ 10 ദേശീയ അന്തര്‍ദേശീയ ടീമുകളാണ് മേളയിലേക്ക് എത്തുന്നത്.
മേളയുടെ ഭാഗമായി വിവിധ കലാ പരിപാടികളും നടക്കും. മണല്‍ ശില്‍പ നിര്‍മാണം, ഫേസ് പെയിന്റിംഗ്, ശിങ്കാരി മേളം, കഥകളി, ഒപ്പന, മാര്‍ഗം കളി, തിരുവാതിര, മോഹിനിയാട്ടം, ദഫ്മുട്ട്, കോല്‍ക്കളി, ക്ലാസിക്ക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ രാജും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം ദില്‍ജിഷയും ഒരുക്കുന്ന മാസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, ഗസല്‍ നൈറ്റ് എന്നിവയും അരങ്ങേറും. മെയ് ആറിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം വരെ ഇന്ത്യാ സ്‌പോര്‍ട്ടിന്റെയും പ്രശസ്ത കാറോട്ട വിദഗ്ധനും നാവിഗേറ്ററുമായ മൂസാ ശരീഫിന്റെയും നേതൃത്വത്തില്‍ ബീച്ച് റൈസിംഗ് മത്സരവും നടക്കും. മേളയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി പട്ടം പറത്തല്‍ മത്സരവും ഫോട്ടോഗ്രഫി മത്സരവും നടക്കും.
കുട്ടികള്‍ക്കായി പട്ടം നിര്‍മാണ പരിശീലനം പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളില്‍ സംഘടിപ്പിക്കും. മേളയുടെ വിജയത്തിനായി കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജീവന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പ് തലവന്മാരും ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളും പങ്കെടുത്തു.