Community Message | മഹല്ലുകളുടെ പ്രവര്‍ത്തനം മാതൃകാപരമാവണമെന്ന് അഡ്വ. എം കെ സക്കീര്‍
Oct 23, 2024, 02:04 IST
Photo: Arranged
● മഹല്ലുകളും വഖഫ് സ്ഥാപനങ്ങളും മാതൃകാപരമായി പ്രവർത്തിക്കണമെന്ന് സക്കീർ.
● യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എം. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു.
കാസര്‍കോട്: (KasargodVartha) വഖഫ് ബോർഡ് കാസര്‍കോട് എക്സ്റ്റൻഷൻ കൗണ്ടറിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. എം. കെ. സക്കീർ നിർവഹിച്ചു. വര്‍ത്തമാന കാലത്ത് മഹല്ലുകളുടെയും വഖഫ് സ്ഥാപനങ്ങളുടെയും പ്രസക്തി വളരെ വലുതാണെന്നും മഹല്ലുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എം. ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ അഡ്വ. പി. വി സൈനുദ്ധീന്‍, പ്രൊഫ. കെ. എം. എ റഹീം, റസിയ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അക്കൗണ്ട്‌സ് കം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി. എം അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും ഡിവിഷണല്‍ ഓഫിസര്‍ ഷംഷീര്‍ നന്ദിയും പറഞ്ഞു.
#Mahallu #WaqfBoard #Kerala #Leadership #Community #Kasargod