city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലീഗ് പ്രാദേശിക നേതാവിനെ വെട്ടിയത് കുടുംബ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചതിന്റെ പ്രതികാരമെന്ന് സൂചന: കര്‍ണാടകയില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും സംശയം

ഉപ്പള: (www.kasargodvartha.com 07.12.2019) ഉപ്പളയിലെ പ്രാദേശിക ലീഗ് നേതാവ് മുസ്തഫയെ(45) വെട്ടിയത് കുടുംബ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചതിന്റെ പ്രതികാരമെന്ന് സൂചന. പോലീസിന്റെ അന്വേഷണം ഇപ്പോള്‍ നടക്കുന്നത് ഈ നിലയിലാണെന്നാണ് വിവരം. സംഭവത്തില്‍ സംശയിക്കുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. മുസ്തഫയുടെ മൊഴിയിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്.

ദമ്പതികള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നത്തില്‍ മുസ്തഫ മധ്യസ്ഥത വഹിച്ചിരുന്നു. ഈ വിഷയത്തില്‍ ന്യായം ഭര്‍ത്താവിന്റെ പക്ഷത്താണെന്ന് തോന്നിയതിനാല്‍ മുസ്തഫ വീട്ടമ്മയുടെ ഭര്‍ത്താവിനനുകൂലമായി നിന്നിരുന്നു. വീട്ടമ്മയുടെ മകന്‍ ഇതുമായി ബന്ധപ്പെട്ട് മുസ്തഫയുടെ നടപടിയെ ചോദ്യം ചെയ്തിരുന്നു. തര്‍ക്കം കേടതിയിലെത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് കേസില്‍ ഹാജരായി മടങ്ങുമ്പോള്‍ വീട്ടമ്മയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം പിതാവിനെ വിദ്യാനഗറില്‍ വച്ച് അക്രമിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മുസ്തഫ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് കാര്യങ്ങള്‍ വിശദീകരിച്ചതിലും വീട്ടമ്മയുടെ മകന് നീരസമുണ്ടായതായി പറയപ്പെടുന്നു.

ലീഗ് പ്രാദേശിക നേതാവിനെ വെട്ടിയത് കുടുംബ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിച്ചതിന്റെ പ്രതികാരമെന്ന് സൂചന: കര്‍ണാടകയില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും സംശയം

മറ്റാര്‍ക്കെങ്കിലും മുസ്തഫയോട് വിരോധമുള്ളതായി സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന മുസ്തഫയില്‍ നിന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി അസൈനാര്‍ മൊഴിയെടുത്തിരുന്നു. രണ്ടു ബൈക്കിലും രണ്ട് കാറിലുമാണ് അക്രമികളെത്തിയതെന്ന സൂചനകളാണ് പുറത്തു വരുന്നത്. മുസ്തഫയെ വെട്ടിയ മൂന്നു പേര്‍ ഹെല്‍മെറ്റ് ധരിച്ചത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്നും ക്വട്ടേഷന്‍ സംഘത്തെ ഇറക്കിയതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, Kerala, kasaragod, Uppala, Police, case, Attack, Youth League, Family, DYSP, hospital, mafia attack against league leader police investigation the causes
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia