മദ്രസയില്‍ നിന്നും മടങ്ങിവരികയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
Apr 25, 2019, 17:04 IST
ഉപ്പള: (www.kasargodvartha.com 25.04.2019) മദ്രസയില്‍ നിന്നും മടങ്ങിവരികയായിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. മംഗല്‍പാടി ബന്ദിയോട് പഞ്ച്‌തൊട്ടിയിലെ അബ്ദുല്ല - ഹവ്വാബി ദമ്പതികളുടെ മകനായ മൂസാ ഹാനി(12) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെയായിരുന്നു സംഭവം.
മദ്രസയില്‍നിന്നും വരുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എജെഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
കുട്ടിയുടെ സഹോദരന്‍ അസ്ലം സൗദി അറേബ്യയിലാണ്. നാല് സഹോദരിമാരും ഉണ്ട്. ഹാനിയുടെ മരണം നാടിനെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Death, Uppala, madrasa, Student, Madrassa student dies after cardiac attack
Keywords: Kasaragod, Kerala, News, Death, Uppala, madrasa, Student, Madrassa student dies after cardiac attack