എം എസ് മുഹമ്മദ്കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം തുടങ്ങി
Jul 18, 2017, 19:41 IST
മൊഗ്രാല്‍: (www.kasargodvartha.com 18.07.2017) കഴിഞ്ഞ 27 വര്‍ഷമായി മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളം കേന്ദ്രീകരിച്ച് മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകനും കലാകാരനുമായ എം എസ് മുഹമ്മദ്കുഞ്ഞി നല്‍കി വരുന്ന സൗജന്യ നീന്തല്‍ പരിശീലനം തുടങ്ങി. ഇതിനകം രണ്ടായിരത്തില്‍ പരം കുട്ടികള്‍ക്ക് ആണ്‍പെണ്‍ ഭേദമന്യേ മുഹമ്മദ്കുഞ്ഞി നീന്തല്‍ അഭ്യസിപ്പിച്ചിട്ടുണ്ട്.
വൈകിട്ട് 4.30 മുതല്‍ ആറു മണി വരെയാണ് പരിശീലനം നല്‍കുന്നത്. അവധി ദിവസങ്ങളില്‍ രാവിലെയും നല്‍കുന്നുണ്ട്. എട്ടിനും 18 നും ഇടയിലുള്ള കുട്ടികള്‍ക്കാണ് അപേക്ഷാഫോറം വഴി പ്രവേശനം നല്‍കുന്നത്. മത്സ്യ തൊഴിലാളി കൂടിയായ മുഹമ്മദ്കുഞ്ഞിയുടെ ഈ നിസ്വാര്‍ത്ഥ സേവനം പരക്കെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്.
28-ാം വാര്‍ഷികോദ്ഘാടനം കുളക്കടവില്‍ നടന്ന ചടങ്ങില്‍ വെച്ച് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് നിര്‍വഹിച്ചു. മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ടി കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. കെ പി മുഹമ്മദ്, എം എ ഹംസ, ഹാരിസ് ബഗ്ദാദ്, ഷരീഫ് ഗല്ലി, റഷീദ് കെ വി, തമ്പു മൊഗ്രാല്‍, സിദ്ദീഖ് ഓട്ടോ സംബന്ധിച്ചു. എം എസ് മുഹമ്മദ്കുഞ്ഞി നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral, Swimming, Class, Inauguration, Kasaragod, M S Muhammed Kunhi's free swimming class started.