city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Review | എം എ റഹ്‌മാന്റെ 'പൊസങ്കടി'; ഭാഷയുടെയും സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ ഒരന്വേഷണം

Photo: Arranged

● നോവൽ സാമ്പ്രദായിക രീതികളെ തച്ചുടയ്ക്കുന്നു. 
● പൊസങ്കടിയുടെ ഭാഷയും സംസ്കാരവും വൈവിധ്യപൂർണ്ണമാണ്. 
● എം എ റഹ്‌മാൻ സാമൂഹ്യ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ്. 
● 'ഇശൽ ഗ്രാമം വിളിക്കുന്നു' മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി.

പുസ്തകപരിചയം / ഹമീദ് കാവിൽ

(KasargodVartha) കാസർകോടൻ ഗ്രാമത്തിൽ നിന്നും കുട്ടികളെ കാണാതായ യഥാർത്ഥ സംഭവത്തെ പ്രമേയമാക്കി പ്രൊഫ.എം.എ. റഹ്മാൻ എഴുതി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'പൊസങ്കടി ഒരു അന്വേഷണ റിപ്പോർട്ട് 'എന്ന നോവൽ പുതുമയാർന്ന എഴുത്തിലൂടെ വായനക്കാരെ അതിന്റെ ആസ്വാദന ഭംഗിയോടെ ഒരൊറ്റ ഇരിപ്പിൽ വായിച്ച് തീർക്കാൻ പ്രേരിപ്പിക്കുന്നു.

ഒരിക്കലും ഒരു സാധാരണ നോവലിന്റെ ആഖ്യാനത്തിനകത്ത് രൂപപ്പെട്ട ഒന്നല്ല മറിച്ച് നോവലിന്റെ സാമ്പ്രദായിക സങ്കല്പങ്ങളെ മുഴുവൻ തച്ചുടച്ച് പുതിയ ഒന്ന് രൂപപ്പെടുത്തിയെടുക്കുകയാണ് എം എ റഹ്മാൻ മാഷ് പൊസങ്കടി ഒരു അന്വഷണ റിപ്പോർട്ട് എന്ന നോവലിലൂടെ എന്നാണ് എൻ സന്തോഷ് കുമാർ ആദ്യം തന്നെ നമ്മോട് പറയുന്നത്.

M.A. Rahman's 'Posangadi': An Exploration in the Context of Language and Culture

കേരളത്തിന്റെ ഏറ്റവും വടക്ക് കർണാടക അതിർത്തിയായ മഞ്ചേശ്വരത്തോട് ചേർന്നു കിടക്കുന്ന പ്രദേശമാണ് ഈ നോവലിൽ അവതീർണമാകുന്ന സാങ്കൽപ്പികദേശമായ പൊസങ്കടി.  ഈ ദേശത്തിന്റെ ഭാഷയുടെയും സംസ്കാരത്തിന്റെയും സമ്മേളിതവും സങ്കീർണവുമായ കലർപ്പുകൾ അതിന്റെ എല്ലാ വൈവിധ്യങ്ങളോടെയും ആവിഷ്കരിക്കപ്പെടുന്നുണ്ട് എം.എ.റഹ്മാൻ എന്ന് എൻ സന്തോഷ് കുമാർ നോവലിനെ അടയാളപ്പെടുത്തുന്നു.

M.A. Rahman's 'Posangadi': An Exploration in the Context of Language and Culture

കാസർകോട് ജില്ലയിലെ ഉദുമയിൽ ജനിച്ച എം എ റഹ്മാൻ കോളേജ് അദ്ധ്യാപകനായി ഔദ്യേഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. തള, മഹല്ല്, ബഷീർ ദ മാൻ തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. കഥാകൃത്ത്, ചിത്രകാരൻ, ഫോട്ടോഗ്രാഫർ, ഡോക്യുമെൻററി സംവിധായകൻ, എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് സഹായം ലഭിക്കാൻ വേണ്ടി നിരന്തരം പോരാടിയ സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ഞങ്ങളുടെ പ്രിയപ്പെട്ടവനാണ് റഹ്മാൻ മാസ്റ്റർ. 

'അരജീവിതങ്ങൾക്കൊരു സ്വർഗ്ഗം' എന്ന ഡോക്യുമെന്ററിയും 1987 ൽ വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് 'ബഷീർ ദ മാൻ' എന്ന ഡോക്യുമെന്ററിയിലൂടെ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പനോരമയിലെക്ക് എൻട്രി ലഭിച്ച 'കുമരനെല്ലൂരിലെ കുളങ്ങൾ', 'കോവിലൻ എന്റെ അച്ഛാച്ഛൻ' എന്ന ഡോക്യുമെന്ററിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മികച്ച ഡോക്യുമെന്ററിയായും തെരഞ്ഞെടുത്തിട്ടുണ്ട്.

M.A. Rahman's 'Posangadi': An Exploration in the Context of Language and Culture

മാപ്പിളപ്പാട്ടിന്റെ സംഗീതപരവും സംസ്കാരപരവുമായ സമൃദ്ധതയെ ആഴത്തിൽ അവതരിപ്പിച്ച 'ഇശൽ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്ററി പ്രാദേശിക സംഗീത പാരമ്പര്യങ്ങളെയും അതിന്റെ സംസ്കാരിക പശ്ചാത്തലങ്ങളെയും സമർപ്പിതമായി അവതരിപ്പിച്ചതിന് 2020 ൽ കേരള സംസ്ഥാന ചലച്ചിത്ര  മികച്ച ഡോക്യുമെന്ററി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2015 ൽ കണ്ണൂർ സർവകലാശാല മനുഷ്യാവകാശപ്രവർത്തനത്തിന് ആചാര്യ അവാർഡ് നല്കിയും ആദരിച്ചിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 


This is a book review of M.A. Rahman's novel 'Posangadi Oru Anweshan Report', published by DC Books. The novel is based on the true incident of missing children from a Kasaragod village. The review highlights the unique narrative style, the portrayal of the linguistic and cultural complexities of the fictional setting Posangadi, and the author's background as a writer, artist, filmmaker, and social activist.

#Posangadi #MARahman #BookReview #MalayalamNovel #Kasaragod #KeralaCulture

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia