റോഡരികില്‍ നിര്‍ത്തിയിട്ട ലോറി നിരങ്ങിനീങ്ങി മറിഞ്ഞു; ഗതാഗതം തടസപ്പെട്ടു
Jul 17, 2017, 23:44 IST
കളനാട്: (www.kasargodvartha.com 17.07.2017) റോഡരികില്‍ നിര്‍ത്തിയിട്ട ലോറി പിറകിലേക്ക് നിരങ്ങിനീങ്ങി മറിഞ്ഞു. ഇതേതുടര്‍ന്ന് കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി പാതയില്‍ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം.
മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വെളിച്ചെണ്ണയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ലോറി സൈഡില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവറും, ക്ലീനറും സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതായിരുന്നു. ഈ സമയത്തായിരുന്നു ലോറി നിരങ്ങിനീങ്ങി അപകടത്തില്‍ പെട്ടത്.
സംഭവ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായതിനാലാണ് വലിയ അപകടം ഒഴിവായത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ലോറി ഉയര്‍ത്താനും ഗതാഗതം നിയന്ത്രിക്കാനും ശ്രമം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kalanad, Road, Accident, Lorry, Kasaragod, Driver, Palm Oil, KSTP Road, Lorry overturns in Kalanad.