നിയന്ത്രണംവിട്ട ലോറി മദ്രസയുടെ മതിലിടിച്ചു; അപകടം ഒഴിവായത് ഭാഗ്യംകൊണ്ട്
Jul 17, 2019, 13:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.07.2019) നിയന്ത്രണംവിട്ട ലോറി മദ്രസയുടെ മതിലിടിച്ചു. ഭാഗ്യംകൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ചിത്താരി അസീസിയ മദ്രസയുടെ മതിലിലാണ് ലോറിയിടിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. കോഴിക്കോട്ട് നിന്നും ലോഡിറക്കി ഉത്തരാഖണ്ഡിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടം വരുത്തിയത്.
ഇതിനിടെ ലോറിക്കകത്തു നിന്നും മദ്യക്കുപ്പി കിട്ടിയതിനാല്‍ ഡ്രൈവര്‍ മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അപകട സമയത്ത് ഡ്രൈവര്‍ മദ്യപിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മതിലിന്റെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിച്ചതായി ഹൊസ്ദുര്‍ഗ് പോലീസ് പറഞ്ഞു.
കെ എസ് ടി പി റോഡില്‍ ചിത്താരി ഭാഗത്ത് അപകടം പതിവാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ഒരാഴ്ച മുമ്പ് വെള്ളിക്കോത്ത് അടോട്ടെ കുഞ്ഞിക്കണ്ണന്‍- പത്മിനി ദമ്പതികളുടെ മകന്‍ അഭിലാഷ് (26) മാണിക്കോത്ത് വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ റോഡില്‍ ഒരു കുട്ടിയെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തിരുന്നു. അപകടം തുടര്‍ക്കഥയായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. അപകടം കുറയ്ക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകണമെന്നാണ് ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Chithari, Accident, Lorry, Accident, Lorry hit in Madrasa wall at Chithari
< !- START disable copy paste -->