ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് ചെങ്കല്ല് കയറ്റിയ ലോറി മറിഞ്ഞു
Nov 3, 2018, 18:25 IST
പെരിയ:(www.kasargodvartha.com 03/11/2018) കണ്ടെയ്നര്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ചെങ്കല്ല് കയറ്റിയ ലോറി അപകടത്തില്‍പ്പെട്ടു. അപകടമേഖലയായ പുല്ലൂര്‍ -ചാലിങ്കാല്‍ മൊട്ടയിലാണ് ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ഹരി, ചെങ്കല്‍ തൊഴിലാളകളായ അനീഷും സതീശും അത്ഭുതകരമായി രക്ഷപ്പെട്ടു.
പെരിയയില്‍ നിന്നും കല്ലുകയറ്റി കാഞ്ഞങ്ങാടേക്ക് വരികയായിരുന്ന ലോറിയില്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് എതിരെ വരികയും ഈ സമയത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ലോറി നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് റോഡരികിലേക്ക് മറിയുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടന്‍ തന്നെ മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവറെയും തൊഴിലാളികളെയും രക്ഷപ്പെടുത്തി.
കണ്ടെയ്നര്‍ ലോറി നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അപകടം വരുത്തിയ കണ്ടെയ്നര്‍ ലോറിയെയും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പകല്‍ സമയങ്ങളില്‍ കണ്ടെയ്‌നര്‍ ലോറി സര്‍വ്വീസ് നടത്താന്‍ പാടില്ലെന്ന് പോലീസിന്റെ മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇത് അവഗണിച്ച് കൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നിന്നും പകല്‍ സമയത്ത് കണ്ടെയ്നര്‍ ലോറികള്‍ സര്‍വ്വീസ് നടത്തുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Periya, Kasaragod, Accident, Police, Driver, Lorry accident in Pullur