പ്ലാസ്റ്റിക് പൈപ്പുകളുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് വീടിന്റെ ചുറ്റുമതിലിലിടിച്ച് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Mar 19, 2018, 09:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.03.2018) പ്ലാസ്റ്റിക് പൈപ്പുകളുമായി വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് വീടിന്റെ ചുറ്റുമതിലിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ ചിത്താരി ചാമുണ്ഡിക്കുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്നും പ്ലാസ്റ്റിക് പൈപ്പുകളുമായി കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ചാമുണ്ഡിക്കുന്നിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് ചിത്താരിയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുറ്റുമതിലിലിടിക്കുകയായിരുന്നു.
മതില്‍ തകര്‍ത്ത ലോറി തുടര്‍ന്ന് മറിയുകയാണുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Keywords: Kasaragod, Kerala, news, Kanhangad, Accident, Lorry, Injured, Lorry accident in Chamundikkunnu; 2 injured < !- START disable copy paste -->
മതില്‍ തകര്‍ത്ത ലോറി തുടര്‍ന്ന് മറിയുകയാണുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.
Keywords: Kasaragod, Kerala, news, Kanhangad, Accident, Lorry, Injured, Lorry accident in Chamundikkunnu; 2 injured