ജനസേവന കേന്ദ്രത്തില്‍ ജീവനക്കാരില്ല; ബില്ലടക്കാനെത്തിയവരുടെ ക്യൂ റോഡ് വരെ നീണ്ടു
Aug 12, 2013, 11:24 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിലെ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ജനസേവന കേന്ദ്രത്തില്‍ തിങ്കളാഴ്ച വിവിധ ബില്ലുകള്‍ അടയ്ക്കാനെത്തിയവരുടെ ക്യൂ റോഡ് വരെ നീണ്ടു. പലര്‍ക്കും ബില്ലടയ്ക്കാനാവാതെ തിരിച്ച് പോകേണ്ടിയും വന്നു.
21 പേര് വേണ്ടിടത്ത് നാലു പേര് മാത്രമാണ് ജോലിയിലുള്ളത്. 11 വര്‍ഷം മുമ്പ് ജനസേവന കേന്ദ്രം ആരംഭിച്ചപ്പോള്‍ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അത് കുറഞ്ഞ് കുറഞ്ഞ് ഒടുവില്‍ ഏഴു പേരായി. അതില്‍ മൂന്നു പേര് തിങ്കളാഴ്ച അവധിയായിരുന്നു.
ഒമ്പത് കൗണ്ടറുകളാണ് ജനസേവന കേന്ദ്രത്തിലുള്ളത്. വൈദ്യുതി, ടെലിഫോണ്‍ ബില്ലുകളും വിവിധ ടാക്സുകളും മറ്റുമാണ് ജനസേവന കേന്ദ്രത്തില്‍ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനം വ്യപകമായതോടെ ഇവിടെ ജോലി കൂടിയെങ്കിലും അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടിയില്ല. മാത്രമല്ല ഉള്ളവരുടെ എണ്ണം തന്നെ കുറഞ്ഞ് വരികയും ചെയ്യുന്നു. ഒഴിവുകള്‍ നികത്താനും കൂട്ടാക്കുന്നില്ല.
പെരുന്നാളിനോടനുബന്ധിച്ച് തുടര്ചയായുണ്ടായ അവധികള്‍ക്ക് ശേഷം വന്ന പ്രവര്‍ത്തി ദിവസമായതിനാലും പല ബില്ലുകളും അടയ്ക്കേണ്ട അവസാന തീയതി ആയതിനാലുമാണ് തിങ്കളാഴ്ച ഇത്രയും വലിയ തിരക്കുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നല്ല നിലയില്‍ പ്രവര്‍ത്തിച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായിരുന്ന ജനസേവന കേന്ദ്രം ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് ജീവ
നക്കാരെ നിയമിക്കാത്തതിലൂടെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ജീവനക്കാര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.
Also Read:
ബേക്കറി ജംഗ്ഷനില്‍ സംഘര്‍ഷം: കന്റോണ്‍മെന്റ് ഹൗസ് പോലീസ് നിയന്ത്രണത്തില്‍
Keywords: Road, Worker, Electricity, Online-registration, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.