കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് എക്‌സൈസ് ഭക്ഷ്യ പല വ്യഞ്ജന കിറ്റ് നല്‍കി
Apr 23, 2020, 17:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.04.2020) വീട്ടിക്കോല്‍ കോളനിയില്‍ ഒന്നാം വാര്‍ഡില്‍ താമസിക്കുന്ന 17 കുടുംബങ്ങള്‍ക്ക് ഭക്ഷ്യപല വ്യഞ്ജന കിറ്റ് വിതരണം ചെയ്തു. ഹോസ്ദുര്‍ഗ്ഗ് എക്സൈസ് റേഞ്ച് ഇന്‍സ്‌ക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം ചെയ്തത്.
ലോക് ഡൗണ്‍ കാലത്ത് തൊഴിലെടുക്കാന്‍ കഴിയാതെ മാനസിക സമര്‍ദ്ദം നേരിടുന്ന വീട്ടിക്കോല്‍ കോളനി വാസികള്‍ക്കാണ് ഹോസ്ദുര്‍ഗ്ഗ് റേഞ്ച് ഭക്ഷ്യ കിറ്റ് നല്‍കി മാതൃക കാട്ടിയത്. ഹോസ്ദുര്‍ഗ്ഗ് റേഞ്ച് പരിതിയില്‍ വര്‍ധിച്ചു വരുന്ന വ്യാജവാറ്റും വില്‍പനയ്ക്കുമെതിരെ ശക്തമായ റെയ്ഡുകള്‍ നടത്തി നിരവധി കേസുകള്‍ എടുക്കുന്നതിനിടയിലും കാരുണ്യ പ്രവര്‍ത്തിലും ശ്രദ്ധേയമായ ഇടപെടുലു കള്‍ നടത്തിവരുകയാണ് ഹോസ്ദുര്‍ഗ്ഗ് റേഞ്ച് ടീം.
Keywords: Kanhangad, News, Kerala, Kasaragod, Family, Excise, Food, Lockdown, Food kit, Delivery, Lockdown; Food kit delivery to 17 family