ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് നിസ്‌കാരം; നീലേശ്വരം മടിക്കെയില്‍ പള്ളി ഇമാമും സഹായിയും അറസ്റ്റില്‍
Apr 4, 2020, 13:44 IST
നീലേശ്വരം: (www.kasargodvartha.com 04.04.2020) ലോക്ക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് കൂട്ടംകൂടി നിസ്‌കാരം നിര്‍വ്വഹിച്ചതിന് നീലേശ്വരം മടിക്കെയില്‍ പള്ളി ഇമാമിനെയും സഹായിയെയും പോലീസ് അറസ്റ്റു ചെയ്തു. മടിക്കെ അരയി ജുമാമസ്ജിദിലാണ് ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച നമസ്‌ക്കാര ചടങ്ങു നടത്തിയത്. പള്ളി ഇമാം ഹനീഫ് ദാരിമി, സഹായി അബ്ദുര്‍ റഹീം എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വംര പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബുവും സബ് കളക്ടര്‍ അരുണ്‍ കെ വിജയനും പള്ളി സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഐ പി സി 269 പ്രകാരം കേസെടുക്കാന്‍ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. നമസ്‌ക്കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പടെ കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പള്ളി കമ്മിറ്റി പ്രസിഡണ്ടിനേയും സെക്രട്ടറിയേയും പ്രതി ചേര്‍ക്കുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
Keywords: Nileshwaram, Kasaragod, News, Kerala, Masjid, Police, arrest, District Collector, Case,Lock down violation; Masjid imam and helper arrested