ലോക്ഡൗണില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി നാട്ടിലെത്താന്‍ താണ്ടിയത് 850 കിലോമീറ്റര്‍
May 10, 2020, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 10.05.2020) ലോക്ഡൗണില്‍ കുടുങ്ങിയ കാസര്‍കോട് സ്വദേശി നാട്ടിലെത്താന്‍ താണ്ടിയത് 850 കിലോമീറ്റര്‍. ചെന്നൈയില്‍ സി എ വിദ്യാര്‍ത്ഥിയായ മേല്‍പ്പറമ്പ് തോട്ടത്തില്‍ നടക്കാലിലെ ടി എം മുഹമ്മദ് മഅ്ഷൂഖാണ് മലപ്പുറം, മാഹി സ്വദേശികളായ രണ്ട് സഹപാഠികള്‍ക്കൊപ്പം രണ്ട് ബൈക്കുകളില്‍ യാത്ര തിരിച്ചത്.
ചെന്നൈയില്‍ നിന്നു രാവിലെ 8.30ന് വാളയാര്‍ ചെക് പോസ്റ്റിലെത്തിയെങ്കിലും ഉച്ചയോടെയാണ് എല്ലാ പരിശോധനയും കഴിഞ്ഞു പുറത്തു കടക്കാനായത്. സഹപാഠികളായ ഷൈജല്‍ മലപ്പുറത്തും സഹദ് മാഹിയിലും എത്തിയതിനു ശേഷം മുഹമ്മദ് മഅ്ഷൂഖിന്റെ പിന്നീടുള്ള യാത്ര തനിച്ചായിരുന്നു. കോവിഡ് ലോക്ഡൗണും നോമ്പുകാല ക്ഷീണവും വേനല്‍ ചൂടും താണ്ടി 850 ലേറെ കിലോമീറ്റര്‍ ദൂരം 46 മണിക്കൂര്‍ ബൈക്ക് ഓടിച്ചു വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വീട്ടിലെത്തിയത്.
പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ആരുമായും സമ്പര്‍ക്കമില്ലാതെ വീട്ടില്‍ പ്രത്യേക മുറിയിലാണ് ഇനി വാസം. 14 ദിവസം കഴിഞ്ഞു ആരോഗ്യ പ്രവര്‍ത്തകരുടെ അനുമതിയോടെ മാത്രമേ ഈ മുറിയില്‍ നിന്നു പുറത്തിറങ്ങൂ എന്ന് മുഹമ്മദ് മഅ്ഷൂഖ് പറഞ്ഞു.
Keywords: Kasaragod, Kerala, news, Chennai, Lock down: trapped Kasaragod youth drive scooter 850 km
< !- START disable copy paste -->