city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ഡൗണ്‍; ദുരിതത്തിലായ കരാറുകാര്‍ പ്രതിഷേധവുമായി രംഗത്ത്

കാസര്‍കോട്: (www.kasargodvartha.com 07.05.2020) ലോക്ക്ഡൗണ്‍ കരാറുകാര്‍ ദുരിതത്തിലായതിനെ തുടര്‍ന്ന് സമൂഹ അകലം പാലിച്ച് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് പുലിക്കുന്ന് പി ഡബ്ലു ഡി ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാര്‍ ദുരിതത്തിലാണ്. കേരളത്തിലെ വികസനകാര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്ന ഒരു വിഭാഗമാണ് കരാറുകാര്‍. നിര്‍മ്മാണം നിലച്ചത് കാരണം കരാറുകാര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതലായി കരാര്‍ പണികള്‍ ജനുവരി മുതല്‍ മെയ് വരെയാണ് നടക്കാറ്. മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കേണ്ട പല വര്‍ക്കുകളും ലോക് ഡൗണ്‍ കാരണം പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനോ പൂര്‍ത്തീകരിച്ച പ്രവര്‍ത്തിയുടെ ബില്ല് സമര്‍പ്പിക്കാന്‍നോ സാധിച്ചിട്ടില്ല. അതുകാരണം ലോഡ് കണക്കിന് സിമന്റ് കട്ട പിടിക്കുകയും ഈ കാലയളവില്‍ ബാങ്ക് പലിശ അടയ്‌ക്കേണ്ട സ്ഥിതിയുമാണെന്നും കരാറുകാര്‍ പറയുന്നു.

മഴയ്ക്ക് മുമ്പ് തീര്‍ക്കേണ്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ പറ്റാതെ വളരെ അധികം നഷ്ടം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. വീടും പറമ്പും പണയം വെച്ചിട്ടാണ് അധിക കരാറുകാരും വര്‍ക്കുകള്‍ പൂര്‍ത്തീകരിക്കുന്നത്. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ പല ആനുകൂല്യങ്ങളും പ്രഖ്യാപിക്കുമ്പോള്‍ കരാറുകാരും അവരുടെ കുടുംബവും ആത്മഹത്യയുടെ വക്കിലാണ്. കൂടാതെ ഈ കാലയളവില്‍ സിമന്റിന്റെയും കോറി ഉത്പാദനത്തിന്റെ വില യാതൊരു നിയന്ത്രണവുമില്ലാതെ വര്‍ദ്ധിച്ചിരിക്കുകയാണെന്നും കരാറുകാര്‍ കുറ്റപ്പെടുത്തുന്നു.
ലോക്ഡൗണ്‍; ദുരിതത്തിലായ കരാറുകാര്‍ പ്രതിഷേധവുമായി രംഗത്ത്

300/320 വില ഉണ്ടായിരുന്ന സിമന്റ്‌ന് 420 രൂപയാക്കി 40 ശതമാനത്തോളം വര്‍ദ്ധിച്ചിരിക്കുകയാണ്. സിമന്റ് കോറി ഉല്‍പന്നങ്ങളുടെ വിലയില്‍ സര്‍ക്കാര്‍ ഇടപെടുക, നിര്‍ത്തിവെച്ച വര്‍ക്കുകള്‍ തുടങ്ങാന്‍ അനുവദിക്കുക, കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക പൂര്‍ണമായും നല്‍കുക, ബാങ്ക് പലിശ മൂന്നുമാസത്തേക്ക് പൂര്‍ണമായും ഒഴിവാക്കുക, ട്രഷറി നിയന്ത്രണം പൂര്‍ണമായും ഒഴിവാക്കുക, അന്യ ജില്ലയില്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത കരാറുകാര്‍ക്ക് വര്‍ക്ക് സൈറ്റില്‍ പോകാനുള്ള സൗകര്യം ചെയ്തു തരിക എന്നീ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കരാറുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ദിനംപ്രതി മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ കരാറുകാര്‍ അനുഭവിക്കുന്ന പ്രശ്‌നത്തില്‍ മാത്രം മൗനം പാലിക്കുന്നതിലും കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത്വിങ് ഏകോപന സമിതി പ്രതിഷേധമറിയിച്ചു.

കോണ്‍ട്രാക്ടര്‍ യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നിസാര്‍ കല്ലട്ര, സെക്രട്ടറി അലി മാവിനകട്ട, ട്രഷറര്‍ നാസര്‍, മൊയ്തീന്‍ ചാപ്പാടി, എം എ നാസര്‍, ഷരീഫ് ബോസ്, മാര്‍ഗ് മുഹമ്മദ്, ജാസിര്‍ ചെങ്കള, എം എം നൗഷാദ്, മജീദ് ബെണ്ടിച്ചാല്‍, സി എല്‍ റഷീദ്, മുഹമ്മദ് ചേരൂര്‍, സാജിദ് ബെണ്ടിച്ചാല്‍, റസാഖ് ബെദിര നേതൃത്വം നല്‍കി.


Keywords: Kasaragod, Kerala, News, PWD-office, COVID-19, Lock down: contractors youth wing protested

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia