നവീകരിച്ച ചെര്‍ക്കള ട്രാഫിക് സര്‍ക്കിളും, മുല്ലച്ചേരി പാലവും മന്ത്രി ഉദ്ഘാടനം ചെയ്തു, അടയ്ക്കാ കര്‍ഷകര്‍ക്ക് സബ്സിഡി, വൈദ്യുതി വിതരണം തടസപ്പെടും; വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍
Feb 27, 2020, 18:57 IST
കാസര്‍കോട്: (www.kasargodvartha.com 27.02.2020) ചെര്‍ക്കള ജംഗ്ഷനിലെ നവീകരിച്ച ട്രാഫിക് സര്‍ക്കിളിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റെ ഷാഹിന സലീം, കോഴിക്കോട് ഉത്തര മേഖല പൊതുമരാമത്ത് നിരത്തുകള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ്, കാസര്‍കോട് പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ പാതയും സംസ്ഥാന പാതകളായ ചെര്‍ക്കള ജാല്‍സൂര്‍ റോഡും കല്ലടുക്ക - ചെര്‍ക്കള റോഡും ചേരുന്ന ചെര്‍ക്കളയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രത്യേക നിര്‍ദ്ദേശത്തെതുടര്‍ന്നാണ് സര്‍ക്കിള്‍ നവീകരിച്ചത്. പൊതുമരാത്ത് വകുപ്പിന്റെ ഡിസൈന്‍ വിഭാഗമായ ഡ്രിക്കിന്റെ രൂപകല്‍പന പ്രകാരമുള്ള ട്രാഫിക് സര്‍ക്കിളിന്റെ നിര്‍മ്മാണവും അനുബന്ധ റോഡിന്റെ വികസനവുമാണ് പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയത്. 70 ലക്ഷം രൂപ ചിലവിലാണ് ട്രാഫിക് സര്‍ക്കിള്‍ നവീകരിച്ചിരിക്കുന്നത്.
മുല്ലച്ചേരി പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു.
ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. ഉദുമ -മുല്ലച്ചേരി - മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിനു കുറുകെ ഉദുമയെയും മൈലാട്ടിയെയും ബന്ധിപ്പിച്ചു നിര്‍മ്മിച്ചതാണ് ഈ പാലം. ഉദുമ നിവാസികളുടെ ദീര്‍ഘകാല സ്വപ്നത്തിന് ആണ് ഇതോടെ സാക്ഷാത്കാരമായത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 514 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി ജി സുധാകരന്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പറഞ്ഞു. ഇത് പൊതുമരാമത്ത് മേഖലയിലെ റേക്കോര്‍ഡ് നേട്ടമാണ്. മൂന്ന് കോടി രൂപ ചെലവില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മുല്ലച്ചേരി പാലം യഥാര്‍ത്ഥ്യമാക്കിയത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നബാര്‍ഡ് വര്‍ഷം തോറും 100-120 കോടി രൂപ അനുവദിക്കുന്നുണ്ട്. ഇതില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് പാലം യഥാര്‍ത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീയാക്കാന്‍ സാധിച്ചത് ഈ സര്‍ക്കാറിന്റെ നേട്ടമാണെന്ന് റവന്യു മന്ത്രി പറഞ്ഞു. പാലം നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായ നാട്ടുകാരുടെ മനോഭാവം വികസനത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയ കരാറുകാര്‍ അബ്ദുള്‍ ഹക്കീമിന് മന്ത്രി ജി സുധാകരന്‍ ഉപഹാരം നല്കി.
തിരുവനന്തപുരം പാലങ്ങള്‍ വിഭാഗം ചീഫ് എഞ്ചിനീയര്‍ എസ് മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിച്ചു. മുന്‍ എം.എല്‍ എ കെ.വി കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര ബാലകൃഷ്ണന്‍, ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ സന്തോഷ് കുമാര്‍, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ പ്രഭാകരന്‍, സംസ്ഥാന യുവജന കമ്മിഷന്‍ അംഗം കെ മണികണ്ഠന്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എ.കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. എം എല്‍ എ കെ.കുഞ്ഞിരാമന്‍ സ്വാഗതവും കോഴിക്കോട് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ. മിനി നന്ദിയും പറഞ്ഞു.
മൂന്ന് കോടി രൂപ ചെലവില്‍ മുല്ലച്ചേരി പാലം യഥാര്‍ത്ഥ്യമായി
ഉദുമ നിയോജക മണ്ഡലത്തിലെ ഉദുമ - മുല്ലച്ചേരി -മൈലാട്ടി റോഡില്‍ മുല്ലച്ചേരി തോടിനു കുറുകെ ഉദുമയെയും മൈലാട്ടി യെയും ബന്ധിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ച മുല്ലശേരി പാലം ഉദുമ നിവാസികളുടെ വലിയൊരു സ്വപ്നമായിരുന്നു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചെലവില്‍ ആണ് പാലം യഥാര്‍ത്ഥ്യമാക്കിയത്. അപകടാവസ്ഥയിലായ വീതി കുറഞ്ഞ പഴയ പാലം പുതുക്കി പണിയാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നടത്തിയ പരിശ്രമങ്ങളാണ് പുതിയ പാലം യഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിച്ചത്.
പാലത്തിന്റെ രൂപകല്‍പന പൊതുമരാമത്തു ഡിസൈന്‍ വിങ്ങ് ആണ് ചെയ്തത്. 22.32 മീറ്റര്‍ നീളത്തില്‍ ഇരുവശവും നടപ്പാതയോട് കൂടിയാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. പാലത്തില്‍ കൂടി ഒരേ സമയം ഇരുദിശകളിലേക്കുമുള്ള വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ 7.50 മീറ്റര്‍ വീതിയില്‍ ക്യാരേജ് വെയും ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്. പാലത്തിനോടൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും പാലത്തിന്റെ ഇരുവശങ്ങളിലുമായി 190 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും പൂര്‍ത്തിയാക്കി.
ഇട്ടമ്മല്‍ -പൊയ്യക്കര റോഡ് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ഇട്ടമ്മല്‍ -പൊയ്യക്കര റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. റവന്യു വകുപ്പ് മന്ത്രി അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഇ.ജി. വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, ജില്ലാ പഞ്ചായത്തംഗം എം.കേളുപണിക്കര്‍,അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ഗംഗാധരന്‍, വികസനകാര്യ സം്ഥിരം സമിതി ചെയര്‍മാന്‍ എം.വി.രാഘവന്‍,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ.സതി, പഞ്ചായത്തംഗം എം.പൊക്ലന്‍ എന്നിവര്‍ സംബന്ധിച്ചു.
പ്ലാനിംഗ് ആന്‍ഡ് ഡവലപ്പ്മെന്റ് ഓഫീസര്‍ റാങ്ക് പട്ടിക റദ്ദായി
ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ പ്ലാനിംഗ് ആന്‍ഡ് ഡവലപ്പ്മെന്റ് ഓഫീസര്‍ (പാര്‍ട്ട് ഒന്ന് -കാറ്റഗറി നമ്പര്‍: 569/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ല2016 ഡിസംബര്‍ 15 ന് നിലവില്‍ വന്ന 821/16/ഒ.എല്‍.ഇ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2019 ഡിസംബര്‍ 12 ന് അര്‍ദ്ധ രാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായി.
ഇ എസ് ഐ ആരോഗ്യ പരിശോധനാ ക്യാമ്പ്
ഇ എസ് ഐ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിശോധനാക്യാമ്പും ബോധവത്കരണ ക്ലാസും നടത്തുന്നു. ഫെബ്രുവരി 28 ന് കാസര്‍കോട് അടുക്കത്തുബയല്‍ കെ എസ ്എ കമ്മത്ത് കശുവണ്ടി ഫാക്ടറിയിലും മാര്‍ച്ച് അഞ്ചിന് കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ വിറ്റല്‍ കശുവണ്ടി ഫാക്ടറിയിലും രാവിലെ ഒമ്പതുതല്‍ ഒന്നുവരെ ക്യാമ്പ് നടക്കും.
പരപ്പ ബ്ലോക്ക് വികസന സെമിനാര്‍
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 28ന് രാവിലെ 10.30 ന് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ വികസന സെമിനാര്‍ നടക്കും. തൃക്കരിപ്പൂര്‍ എം.എല്‍.എ. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും.
അടയ്ക്കാ കര്‍ഷകര്‍ക്ക് സബ്സിഡി
പ്രതിസന്ധിയിലായ ജില്ലയിലെ അടയ്ക്കാ കര്‍ഷകരെ സഹായിക്കാന്‍ അരക്കനട്ട് പാക്കേജുമായി കൃഷിവകുപ്പ്. മഞ്ഞളിപ്പ് രോഗം ബാധിച്ച കമുക് വെട്ടി മാറ്റുന്നതിനും പുതിയ തൈകള്‍ നടുന്നതിനുമായി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നു. രോഗം ബാധിച്ച് ഉത്പാദനം കുറഞ്ഞ കമുക് വെട്ടിമാറ്റാന്‍ ഒരു കമുകിന് 200 രൂപ നിരക്കില്‍ ഹെക്ടറിന് 2000 രൂപ വരെ നല്‍കും. പൂതിയ തൈകള്‍ നടുന്നതിന് ഒരു തൈയ്ക്ക് അഞ്ചു രൂപ നിരക്കില്‍ 1000 തൈകള്‍ക്ക് സബ്‌സിഡി ലഭ്യമാക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വളത്തിനും ഇടവിളകൃഷിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 2019-20 സാമ്പത്തിക വര്‍ഷം കാസര്‍കോട് ജില്ലയില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുക. പരപ്പ ബ്ലോക്കില്‍ പനത്തടി,കള്ളാര്‍, കോടോം-ബേളൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം പഞ്ചായത്തുകളിലെ അപേക്ഷകര്‍ക്ക് ഫെബ്രുവരി 29 അതാത് കൃഷിഭവനുമായി നേരിട്ട് ബന്ധപ്പെടണം.
വൈദ്യുതി വിതരണം തടസ്സപ്പെടും
33 കെ.വി ബേളൂര്‍ സബ്‌സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 29 ന് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ട് വരെ രാജപുരം, ബളാംതോട് സെക്ഷന്‍ പരിധിയിലുള്ള 11 കെ.വി ഫീഡറുകളായ രാജപുരം, പാണത്തൂര്‍, ഇരിയ എന്നിവയില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-രണ്ട്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എല്‍.ഡി.ടെപ്പിസ്റ്റ്, ഓഫീസ് അറ്റന്റ്/ പ്യൂണ്‍ എന്നീ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കര്‍ഷിച്ചിട്ടുള യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉളളവര്‍ മാര്‍ച്ച് മൂന്നിനകം ജില്ലാ ജഡ്ജി, ജില്ലാകോടതി, കാസര്‍കോട് -671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
സെന്‍സസ് പ്രാരംഭ നടപടികള്‍ ആരംഭിച്ചു: 31 ചോദ്യങ്ങള്‍
ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. രാജ്യത്ത് നടക്കുന്ന ഈ ബൃഹത്തായ സംരംഭത്തില്‍ 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിക്കാനായി താമസസ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടലും ഉപയോഗിക്കും. അതിനാല്‍ ഭാരതത്തിലെ സെന്‍സസ് ചരിത്രത്തില്‍ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേഷണമാണ് സെന്‍സസ് 2021 നു നല്‍കിയിരിക്കുന്നത്. സെന്‍സസിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാല്‍, ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണം. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമികസൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുവാന്‍ വേണ്ടി കുടുംബത്തിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെട്ടിട നമ്പര്‍, സെന്‍സസ് വീടിന്റെ നമ്പര്‍, സെന്‍സസ് വീടിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയ്ക്കുപയോഗിച്ച പ്രധാന സാമഗ്രികള്‍, സെന്‍സസ് വീടിന്റെ ഉപയോഗം, സെന്‍സസ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍, കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബനാഥന്റെ/നാഥയുടെ പേര്, ആണോ, പെണ്ണോ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയോ, പട്ടികജാതിയോ പട്ടികവര്‍ഗമോ മറ്റുള്ളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാന്‍ കുടുംബത്തിന് മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം, കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെള്ള സ്രോതസ്സ്, കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്സ്, കക്കൂസിന്റെ ലഭ്യത, ഏതു തരം കക്കൂസ്, അഴുക്കുവെള്ള കുഴല്‍ സംവിധാനം, കുളിക്കാനുള്ള സൗകര്യം, അടുക്കളയുടെയും എല്‍.പി.ജി/പി.എന്‍.ജി കണക്ഷന്റെയും ലഭ്യത, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം, റേഡിയോ/ട്രാന്‍സിസ്റ്റര്‍ടെലിവിഷന്‍, ഇന്റര്‍നെറ്റിന്റെ ലഭ്യത, ലാപ്ടോപ്പ്/കമ്പ്യൂട്ടര്‍, ടെലിഫോണും മൊബൈല്‍/സ്മാര്‍ട്ട് ഫോണും, സൈക്കിള്‍, സ്‌കൂട്ടര്‍/മോട്ടോര്‍സൈക്കിള്‍/മോപ്പഡ് കാര്‍/ജീപ്പ്/വാന്‍, കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം, മൊബൈല്‍ നമ്പര്‍ എന്നിവയാണ് ചോദ്യങ്ങള്‍
സെന്‍സസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയ്യാറാക്കലും വീടുകളുടെ സെന്‍സസും ആണ്. 77,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കേരളത്തില്‍ കണക്കെടുപ്പിനായി നിയോഗിക്കപ്പെടുന്നത്. രണ്ടാം ഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2021 ഫെബ്രുവരിയില്‍ നടക്കുന്നതാണ്. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയ്യാറാക്കുന്നതിനോടൊപ്പം ആവാസ സ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം എന്നിവ വിലയിരുത്തുവാന്‍ വേണ്ടി കുടുംബത്തിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ച ചോദ്യങ്ങളും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സെന്‍സസ് 2021: ദ്വിദിന പരിശീലനം ആരംഭിച്ചു
സെന്‍സസ് 2021 ന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കും റഗുലര്‍ അസിസ്റ്റന്റുമാര്‍ക്കും ദ്വിദിന പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് നടക്കുന്ന എട്ടാമത് സെന്‍സസാണ് 2021 ല്‍ പൂര്‍ത്തിയാകുന്നത്. സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു. സെന്‍സസ് ജില്ലാ നോഡല്‍ ഓഫീസര്‍ എസ്. സജിലാല്‍ ക്ലാസ്സെടുത്തു. എ.ഡി.എം എന്‍ ദേവി ദാസ്, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ആര്‍.ഡി.ഒ കെ രവികുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, സെന്‍സസ് ക്ലര്‍ക്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. വിനോദ് കെ വി, അമ്പിളി കെ എസ് എന്നിവരാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍.
മത്സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് പുതുക്കണം
മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനുളള ഏകദിന ഭൗതിക പരിശോധന മാര്‍ച്ച് 15 ന് നടക്കും. ഭൗതിക പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നതിനായി മുഴുവന്‍ മത്സ്യബന്ധന യാനങ്ങളുടേയും ലൈസന്‍സ് മാര്‍ച്ച് ഏഴിനകം പുതുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കാത്ത മത്സ്യബന്ധന യാനങ്ങള്‍ ഭൗതിക പരിശോധനയ്ക്ക് പരിഗണിക്കില്ല.
ലേലം ചെയ്യും
ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ 350 കിലോഗ്രാം തൂക്കം വരുന്ന പഴയ ദിനപത്രങ്ങള്‍ മാര്‍ച്ച് ആറിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്യും.
ജില്ലാ വികസന സമിതി യോഗം മാറ്റി വെച്ചു
ഫെബ്രുവരി 29 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റി വെച്ചു.
Keywords: Kasaragod, Kerala, news, Cherkala, inauguration, Minister, camp, Health-Department, Local news of Kasaragod 27-02-2020