കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ കയറ്റിറക്ക് തൊഴിലാളികള്‍ അനിശ്ചിത കാല സമരം തുടങ്ങി
Jul 11, 2017, 21:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.07.2017) കൂലി വര്‍ധനവ് ആവശ്യപ്പെട്ട് എസ് ടി യു, സി ഐ ടി യു ട്രേഡ് യൂണിയനില്‍പ്പെട്ട തൊഴിലാളികളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റില്‍ അനിശ്ചിത കാല സമരം തുടങ്ങി. നിലവിലുള്ള കൂലി 40 ശതമാനം വര്‍ധന ആവശ്യപ്പെട്ടാണ് സമരം തുടങ്ങിയിരിക്കുന്നത്. എന്നാല്‍ മത്സ്യ വ്യാപാരികള്‍ 17 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവ് സാധ്യമല്ലെന്ന് പറഞ്ഞതോടെയാണ് കയറ്റിറക്ക് തൊഴിലാളികള്‍ സമരം തുടങ്ങിയിരിക്കുന്നത്.
സമരം തുടങ്ങിയതോടെ പുറത്ത് നിന്ന് മത്സ്യമാര്‍ക്കറ്റിലേക്ക് എത്തുന്ന മത്സ്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാടിന് അടുത്തുള്ള പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളേ കയറ്റിറക്ക് തൊഴിലാളികളുടെ സമരം വന്നതോടെ മാര്‍ക്കറ്റില്‍ എത്തുന്നുള്ളു. ഒരു പെട്ടിക്ക് 24 രൂപ തോതിലുള്ള കൂലിയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇത് നല്‍കാന്‍ തയ്യാറായ മീന്‍ വില്‍പനകാരുടെ പെട്ടികള്‍ മാത്രമാണ് ചൊവ്വാഴ്ച മുതല്‍ തൊഴിലാളികള്‍ ഇറക്കി കൊടുക്കുന്നത്.
മത്സ്യമാര്‍ക്കറ്റില്‍ അനിശ്ചിത കാല സമരം നടത്തുന്ന തൊഴിലാളികള്‍ ചൊവ്വാഴ്ച നഗരത്തില്‍ പ്രകടനവും അതിനു ശേഷം ധര്‍ണയും നടത്തി. ധര്‍ണ കെ ടി കുഞ്ഞു മുഹമ്മദിന്റെ അധ്യക്ഷതയില്‍ സി ഐ ടി യു കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ വി രാഘവന്‍ ഉദ്ഘാടനം ചെയ്തു. എസ് ടി യു തയ്യല്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീന്‍ ആയിറ്റി, എസ് ടി യു കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് യുനൂസ് വടകര മുക്ക്, സി ഐ ടി യു നേതാവ് കരിയന്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Fish-market, Strike, Employees, Kasaragod, Loading and Unloading, STU, CITU.