അഞ്ഞൂറോളം വ്യാപാരികള്‍ക്ക് ലൈസന്‍സ് പുതുക്കിനല്‍കിയില്ല; പ്രശ്നപരിഹാരത്തിനുള്ള നഗരസഭാപദ്ധതിയും അവതാളത്തില്‍
Sep 18, 2017, 20:45 IST
നീലേശ്വരം: (www.kasargodvartha.com 18.09.2017) നീലേശ്വരത്ത് അഞ്ഞൂറോളം വ്യാപാരികള്‍ക്ക് ഇതുവരെയും ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യാപാരികളുടെ തടസങ്ങള്‍ പരിഹരിക്കാനായി മര്‍ച്ചന്റ്സ് അസോസിയേഷനും, നീലേശ്വരം നഗരസഭയും സംയുക്തമായി ആവിഷ്‌കരിച്ച പദ്ധതി നഗരസഭയുടെ അനാസ്ഥ കാരണം നടപ്പിലാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
കാലാകാലങ്ങളായി വ്യാപാരികള്‍ നഗരസഭയില്‍ നേരിട്ട് ചെന്നാണ് ലൈസന്‍സ് പുതുക്കിയിരുന്നത്. ഇതിനായി വ്യാപാരികള്‍ ദിവസങ്ങളോളം വട്ടംകറങ്ങേണ്ടി വരുന്നതുകൊണ്ടാണ് മര്‍ച്ചന്റ്സ് അസോസിയേഷനും, നഗരസഭയും ചേര്‍ന്ന് ലൈസന്‍സ് പുതുക്കുന്നതാനായി പ്രത്യേക പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഉദ്ഘാടനം മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹാളില്‍ ഏറെ കൊട്ടിഘോഷിച്ചുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ നിര്‍വഹിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന് ഏതാനും പേര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതല്ലാതെ അതിനുശേഷം ഇതുവരെ ആര്‍ക്കും തന്നെ പുതുക്കിയ ലൈസന്‍സ് നല്‍കിയില്ല.
മര്‍ച്ചന്റ് അസോസിയേഷന്‍ ദിവസക്കൂലി നല്‍കി രണ്ടുപേരെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ തയ്യാറാക്കാന്‍ നിയോഗിച്ചിരുന്നു. ഇവര്‍ വ്യാപാരികളില്‍ നിന്നും ലൈസന്‍സ് പുതുക്കുന്നതിനുളള വിവരങ്ങള്‍ ശേഖരിച്ച് എല്ലാവരുടെയും രേഖകള്‍ നഗരസഭക്ക് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെയും ലൈസന്‍സ് പുതുക്കി നല്‍കാന്‍നഗരസഭ തയ്യാറായിട്ടില്ല. ഇതുമൂലം വ്യാപാരികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. പുതുക്കിയ ലൈസന്‍സിനായി വ്യാപാരികള്‍ ദിവസങ്ങളോളം നഗരസഭ ഓഫീസില്‍ കയറി ഇറങ്ങിയെങ്കിലും അവധി പറഞ്ഞ് ജീവനക്കാര്‍ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Municipality, News, Kasaragod, Merchant, Licence, Complaint.