പുലിയിറങ്ങിയതായി സംശയം
Mar 1, 2018, 12:30 IST
വിദ്യാനഗര്‍ പോലീസും ഫോറസ്റ്റ് അധികൃതരും സ്ഥലത്തു പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ കാല്‍പാടുകളുടെ ചിത്രങ്ങളില്‍ നിന്നും പുലിയുടേതാണെന്ന് തോന്നിക്കുന്ന തരത്തിലുള്ളതാണ്. കാല്‍പ്പാടുകള്‍ വലിയ കാട്ടുപൂച്ചയുടേതാകാമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞെങ്കിലും പുലി തന്നെയാണ് എന്നാണ് നാട്ടുകാര്‍ ഉറപ്പിച്ചു പറയുന്നത്.
അതിനിടയില്‍ ഫോറസ്റ്റ് അധികൃതര്‍ എത്താന്‍ വൈകിയത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കി.
ഫോറസ്റ്റ് ഓഫീസിലെ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫോറസ്റ്റ് ഓഫീസിലെത്തി വിവരം പറയുകയും ചെയ്തു. എന്നിട്ടും ഫോറസ്റ്റ് അധികൃതര്‍ വളരെ വൈകിയാണ് സ്ഥലത്ത് എത്തിയത്. ഒരു മാസം മുമ്പ് ഇസ്സത്ത് നഗറില്‍ നിന്നും കോഴിയെ പിടിക്കാനെത്തിയ വലിയ പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചെങ്കിലും ആരും വരാത്തതിനാല്‍ വിദ്യാനഗര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി പെരുമ്പാമ്പിനെ പോലീസ് വാഹനത്തില്‍ ഫോറസ്റ്റ് ഓഫീസി്ല്‍ എത്തിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Vidya Nagar, Police, Forest office, Search, Leopard found in kasargod?