അളവിലും തൂക്കത്തിലും കുറവ്; റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ 7 കേസുകളെടുത്തു
Apr 4, 2020, 19:35 IST
കാസര്‍കോട്: (www.kasargodvartha.com 04.04.2020) റേഷന്‍ സാധനങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് നല്‍കിക്കൊണ്ട് ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട്് ലീഗല്‍ മെട്രോളജി വകുപ്പ് ഏപ്രില്‍ രണ്ടു മുതല്‍ നാല് വരെ 45 റേഷന്‍ കടകളില്‍ പരിശോധന നടത്തുകയും ഏഴ് റേഷന്‍ കടകള്‍ക്കെതിരെ തൂക്കത്തില്‍ കുറവിന് കേസ് രജിസ്റ്റര്‍ ചെയ്തു.
മൂന്നു കിലോയ്ക്കാള്‍ കൂടുതല്‍ തൂക്കകുറവ് കണ്ടെത്തിയ കടകളും ഇതില്‍ ഉള്‍പ്പെടുന്നു. ബില്‍ പ്രകാരം ഗോതമ്പ് രേഖപ്പെടുത്തി ഉപഭോക്താവിന് നല്‍കാത്ത റേഷന്‍ കടകളുമുണ്ട്. ഏപ്രില്‍ നാലിന് നടത്തിയ പരിശോധനയില്‍ കുപ്പിവെള്ളത്തിന് വില കൂടുതല്‍ ഈടാക്കിയതിന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.
Keywords: Kasaragod, Kerala, News, Ration Card, case, Legal metrology department, Raid, Legal metrology raid; 7 cases registered