കെഎസ്ഇബിയുടെ എല്‍ഇഡി ബള്‍ബുകള്‍ നല്‍കാമെന്ന് പറഞ്ഞ് വീടുകളില്‍ വ്യാപക പണപ്പിരിവ്; തട്ടിപ്പിനിരയായത് നിരവധി പേര്‍
Apr 24, 2018, 16:28 IST
നീലേശ്വരം: (www.kasargodvartha.com 24.04.2018) വൈദ്യുതി ലാഭിക്കാന്‍ എല്‍ഇഡി ബള്‍ബുകള്‍ നിര്‍ബന്ധമാക്കി കൊണ്ട് കെഎസ്ഇബി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നു പറഞ്ഞ് വ്യാപകമായ പണപ്പിരിവ്. കോട്ടയം മാതൃഭൂമി ജംഗ്ഷനില്‍ എസ് എച്ച് മൗണ്ടിലെ ഡീല്‍സ് എല്‍ഇഡി മാര്‍ക്കറ്റിംഗ് എന്ന കമ്പനിയുടെ പേരിലാണ് ജില്ലയില്‍ വ്യാപകമായി പണം പിരിച്ചത്. വിഷുത്തിരക്കിനിടയിലാണ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും 100 മുതല്‍ 500 ഓളം രൂപ വരെ പിരിച്ചത്.
രണ്ട് ബള്‍ബിന് 190 രൂപ വെച്ചാണ് വീടുകളില്‍ നേരിട്ട് ചെന്ന് അഡ്വാന്‍സ് തുക കൈപ്പറ്റിയത്. നീലേശ്വരം ചാത്തമത്ത്, കാര്യങ്കോട്, പൊടോതുരുത്തി, ചെമ്മാക്കര, പള്ളിക്കര, പാലായി തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന് വിഷുവിന് തലേ ദിവസം മാത്രം നൂറുക്കണക്കിനാളുകളില്‍ നിന്നുമാണ് 'വിഷുക്കൈനീട്ടം' പോലെ പിരിച്ചെടുത്തത്. വിഷു അവധി കഴിഞ്ഞ് തിങ്കളാഴ്ച ബള്‍ബുകള്‍ വീട്ടിലെത്തിക്കുമെന്നായിരുന്നു ഇവര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ തിങ്കളാഴ്ച കഴിഞ്ഞും ബള്‍ബ് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ നല്‍കിയ റസീറ്റിലെ ഫോണ്‍ നമ്പറില്‍ വിളിച്ചന്വേഷിച്ചപ്പോള്‍ ബള്‍ബ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെന്നും റസീറ്റ് നല്‍കിയവര്‍ക്ക് ഉടന്‍ എത്തിക്കുമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ ആഴ്ച ഒന്നു കഴിഞ്ഞിട്ടും ബുക്ക് ചെയ്തവര്‍ക്കൊന്നും ഇതുവരെയും ബള്‍ബ് ലഭിച്ചിട്ടില്ല.
കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ നല്‍കാമെന്ന് പറഞ്ഞ് ഉപഭോക്താക്കളില്‍ നിന്നും പണം പിരിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് ഈ റസീറ്റിലെ നമ്പറുകളുമായി ബന്ധപ്പെട്ടപ്പോള്‍ ലാന്‍ഡ്‌ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. മൊബൈല്‍ നമ്പര്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ആരും എടുക്കുന്നുമില്ല. സംഭവം സംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Nileshwaram, Kerala, News, Cheating, Complaint, LED Bulb sale cheating in Nileshwaram.