ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍പെട്ടു മറിഞ്ഞു; വാതക ചോര്‍ച്ച
Sep 8, 2020, 19:58 IST
ചെർക്കള: (www.kasargodvartha.com 08.09.2020) ദേശീയപാതയിൽ ബേവിഞ്ചക്കടുത്ത് കുഴിയിലേക്ക് മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറിയിൽ ചോർച്ച. നവീകരിച്ച സൈക്ലിസ്റ് വ്യൂ പോയിന്റിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെയാണ് ടാങ്കർ ലോറി മറിഞ്ഞത്. സ്ഥലത്തെ താമസക്കാരെ മാറ്റി പാർപ്പിച്ചു.
സംഭവ സ്ഥലത്ത് ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ചോര്‍ച്ച തടയാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. കാസർകോട്ടെ മൂന്ന് യൂണിറ്റ്, ഉപ്പളയിലെ ഒരു യൂണിറ്റ്, പയ്യന്നൂരിലെ ഒരു യൂണിറ്റ് എന്നിങ്ങനെ അഞ്ചു യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. മറ്റൊരു ടാങ്കർ കൊണ്ട് വന്ന് അതിലേക്ക് ഗ്യാസ് റീഫിൽ ചെയ്യേണ്ടതുണ്ടെന്ന് ഫയർ ഫോഴ്സ് ഉദ്യോഗ്ഗസ്ഥൻ കാസർകോട് വാർത്തയോട് പറഞ്ഞു.
മംഗലാപുരത്തു നിന്ന് സേഫ്റ്റി ഓഫീസർ എത്തി പരിശോധന നടത്തിയിട്ടുണ്ട്. വളപട്ടണത്ത് നിന്ന് ഖലാസികളെത്തി വണ്ടി ഉയർത്തി മാറ്റാനുള്ള ശ്രമം നടത്തി വരികയാണ്. ചെർക്കള വഴി ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

Keywords: Kasaragod, Cherkala, News, Tanker-Lorry, National highway, Leakage in overturned gas tanker lorry on national highway