മഞ്ചേശ്വരത്ത് ഇടത് പ്രചാരണം കൊടുമ്പിരി കൊള്ളുന്നു; ആവേശം പകരാൻ ഇപി ജയരാജനും
ഉപ്പള: (www.kasargodvartha.com 22.03.2021) മഞ്ചേശ്വരത്ത് ഇടത് മുന്നണിയുടെ പ്രചാരണത്തിന് ആവേശം പകർന്ന് മന്ത്രി ഇപി ജയരാജൻ എത്തി. വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. വ്യാപാരികൾ, വ്യവസായികൾ, പൗര പ്രമുഖർ, യുവജന നേതാക്കൾ തുടങ്ങിയ പ്രമുഖരെയും കണ്ടു. ഉപ്പള ഹിദായത്ത് നഗറിൽ നടന്ന യുവജന സംഗമത്തിലും മഞ്ചേശ്വരം ഹൊസബെട്ടു, വോർക്കാടി തവിട്ഗോളി, മീഞ്ച ചിഗുരുപദെ, എൻമകജെ കാട്ടുകുക്കെ, കുദ്രടുക്ക, ബെദ്രംപള്ള എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും മന്ത്രി പങ്കെടുത്തു.
തങ്ങൾ ജയിപ്പിച്ച് വിട്ട എംഎൽഎ തട്ടിപ്പ് കേസിൽ പ്രതിയായി ജയിലിൽ കിടന്നിട്ടും വീണ്ടും വോട് ചോദിച്ച് വരാൻ നാണമില്ലേയെന്ന് മന്ത്രി ഇ പി ജയരാജൻ ചോദിച്ചു. കുടുംബയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങിയവരുടെയും ജോലിയിൽ നിന്ന് വിരമിച്ചവരുടേയും ജീവിത സമ്പാദ്യമാണ് തട്ടിയെടുത്തത്. ഇതിന് വോടർമാർ മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥി വി വി രമേശൻ, ഡോ. വി പി പി മുസ്ത്വഫ, കെ ആർ ജയനന്ദ, ബി വി രാജൻ, ഫഖ്റുദ്ദീൻ അലി, എം ശങ്കർ റൈ, പി രഘുദേവൻ, അബ്ദുർ റസാഖ് ചിപ്പാർ, സി എ സുബൈർ, അഡ്വ. സി ശുകൂർ, ഭാരതി സുല്യമേ, ജയറാം ബള്ളംകൂടൽ സംസാരിച്ചു.
വി വി രമേശന്റെ ഞായറാഴ്ചയിലെ പൊതുപര്യടനം പൈവളികെ പഞ്ചായത്തിലായിരുന്നു. കയ്യാറിൽ നിന്നും ആരംഭിച്ച് സുബ്ബയക്കട്ടെ, മുന്നൂർ, പെർമുദെ, കനിയാള, ബള്ളൂർ, മുളിഗദ്ദെ, ചിപ്പാർപദവ്, ചിപ്പാർ, കുറുടപാദവ്, ലാൽബാഗ്, ആസാദ്നഗർ, ബായിക്കട്ടെ എന്നിവിടങ്ങളിൽ പര്യടനം നടത്തി. പെർമുദെ ചർച്, ബായാർ ഗുദ്ധേമനെ തറവാട് എന്നിവയും സന്ദർശിച്ചു. എൽഡിഎഫ് നേതാക്കളായ പി രഘുദേവൻ, താജുദീൻ, സിദ്ദീഖ് അലി മൊഗ്രാൽ, അബ്ദുൾ റസാഖ് ചിപ്പാർ, ബേബി ഷെട്ടി, എം സി അജിത് അനുഗമിച്ചു. തിങ്കളാഴ്ച മീഞ്ച പഞ്ചായത്തിലാണ് പര്യടനം.
Keywords: Kasaragod, Uppala, News, Niyamasabha-Election-2021, Manjeshwaram, LDF, Enmakaje, Vorkady, Minister, MLA, LDF campaign rages in Manjeshwar; EP Jayarajan joins to give excitement.
< !- START disable copy paste -->