city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമിവാങ്ങി വഞ്ചിതരായവര്‍ക്കെതിരെ നിയമക്കുരുക്ക് മുറുകി; വഴിയാധാരമാകുന്നത് 205 കുടുംബങ്ങള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.10.2017) വെള്ളരിക്കുണ്ട് പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമി വാങ്ങി വഞ്ചിതരായ കുടുംബങ്ങള്‍ നിയമക്കുരുക്കില്‍ പെട്ട് വലയുന്നു.  ഇനിയും പ്രശ്നപരിഹാരത്തിന് നടപടിയില്ലാത്ത സാഹചര്യത്തില്‍ കുടുംബം ഗത്യന്തരമില്ലാതെ സമരത്തിന്റെ മാര്‍ഗത്തിലാണ്. പ്രകാശ് പ്ലാന്റേഷന് അനുവദിച്ച 275 ഏക്കര്‍ ഭൂമിയില്‍ നിന്നും 260 ഏക്കര്‍ എസ്റ്റേറ്റ് മാനേജ്മെന്റ് കഷണങ്ങളാക്കി മുറിച്ചുവില്‍ക്കുകയായിരുന്നു.

205 കുടുംബങ്ങള്‍ അഞ്ച് സെന്റ് മുതല്‍ 35 ഏക്കര്‍ വരെ എസ്റ്റേറ്റില്‍ നിന്നും ഭൂമി വാങ്ങുകയാണുണ്ടായത്. കേരളത്തില്‍ നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായിരുന്നു പ്രകാശ് എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഭൂമി വില്‍പ്പന. ഇതിലൂടെ ഭൂമി വാങ്ങിയ മുഴുവനാളുകളും കബളിപ്പിക്കപ്പെട്ടു. എസ്റ്റേറ്റിനായി അനുവദിക്കുന്ന ഭൂമി ഒരു സെന്റ് പോലും വില്‍പ്പന നടത്താന്‍ കേരളത്തില്‍ നിലവിലുള്ള നിയമം അനുവദിക്കുന്നില്ല. പ്രകാശ് എസ്റ്റേറ്റ് ഭൂമിയുടെ വഴിവിട്ട ക്രയവിക്രയത്തിനെതിരെ റവന്യൂ വകുപ്പ് നടപടി ശക്തമാക്കി. ഇതിന്റെ ആദ്യപടിയായി എസ്റ്റേറ്റില്‍ രേഖയില്ലാതെ കിടന്ന 41 ഏക്കര്‍ ഭൂമിയും എസ്റ്റേറ്റില്‍ നിന്നും കരിമ്പനയ്ക്കല്‍ ആനിയമ്മ തോമസ്, വടയാറ്റുകുന്നേല്‍ വി.ടി.തോമസ്, അഞ്ചിത് തോമസ് എന്നിവര്‍ വാങ്ങിയ ഭൂമിയും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിക്കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. ആനിയമ്മ, വി.ടി.തോമസ്, അഞ്ചിത് തോമസ് എന്നിവര്‍ 15 ഏക്കറില്‍ കൂടുതല്‍ ഭൂമിവാങ്ങിയവരാണ്. അടുത്തഘട്ടത്തില്‍ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കും.

കൈവശക്കാര്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കാന്‍ നിയമമുണ്ട്. ഒരുവീട്ടില്‍ ഒന്നില്‍ കൂടുതല്‍ കുടുംബങ്ങളുണ്ടെങ്കില്‍ അവര്‍ക്കും ഓരോ ഏക്കര്‍ വീതം നല്‍കാന്‍ കഴിയും. എസ്റ്റേറ്റില്‍ നിന്ന് ഭൂമി വാങ്ങിയ ചെറുകിടക്കാരെ കൈവശക്കാര്‍ എന്ന ഗണത്തില്‍പ്പെടുത്തിയാവും ഭൂമി അനുവദിക്കുക. എന്നാല്‍ ഇവര്‍ക്ക് കേരളത്തില്‍ മറ്റെവിടെയും വേറെ ഭൂമി ഉണ്ടാകാന്‍ പാടില്ല. ബളാല്‍ വില്ലേജിലെ 112/ 11 എ1 എന്നതാണ് പ്രകാശ് എസ്റ്റേറ്റ് വില്‍പ്പന നടത്തിയ ഭൂമിയുടെ സര്‍വ്വെ നമ്പര്‍. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമി വാങ്ങിയ മുഴുവന്‍ കുടുംബങ്ങളെയും പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി വീട് നിര്‍മ്മിച്ച് അതില്‍ താമസിച്ചും കൃഷി ചെയ്തും കഴിയുന്നവര്‍ ഇതോടെ വഴിയാധാരമാവുകയാണ്. മറ്റ് സ്ഥലങ്ങളില്‍ താമസിച്ച് പ്രകാശ് എസ്റ്റേറ്റിലെ ഭൂമി വാങ്ങി കൃഷി നടത്തുന്നവരാണ് കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത്. ഇവരില്‍ പലരും പ്രകാശില്‍ നിന്നും വാങ്ങിയ ഭൂമി നിരുപാധികം സര്‍ക്കാരിലേക്ക് വിട്ടുകൊടുക്കേണ്ടിവരും. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താല്‍ ഒരേക്കര്‍ എന്നത് വിസ്തീര്‍ണ്ണം കുറച്ചുകൂടി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. അങ്ങനെ സ്പെഷ്യല്‍ ഓര്‍ഡര്‍ ഇറക്കിയാലും മൂന്ന് ഏക്കറില്‍ കൂടുതലുള്ള ഭൂമി കിട്ടാനും സാധ്യതയില്ല. അധികാരികളുടെ നിസംഗത പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

പ്രകാശ് എസ്റ്റേറ്റില്‍ നിന്നും ഭൂമിവാങ്ങി വഞ്ചിതരായവര്‍ക്കെതിരെ നിയമക്കുരുക്ക് മുറുകി; വഴിയാധാരമാകുന്നത് 205 കുടുംബങ്ങള്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Family, Law tighten against Land purchasers; 205 family in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia