മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടയാന്‍ ശ്രമിച്ച സി ഐയെ ഇടിച്ചുതെറിപ്പിച്ചു; സംഘം വാഹനമുപേക്ഷിച്ച് രക്ഷപ്പെട്ടു
May 3, 2017, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2017) മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി പരിശോധനക്കുശ്രമിച്ച സിഐയെ അപായപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി 12.40 മണിയോടെ തളങ്കരയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന കാസര്‍കോട് ടൗണ്‍ സി ഐ അബ്ദുര്‍ റഹീമിനെ മണല്‍കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
സിഐ റോഡില്‍ നിന്ന് ഓട്ടോറിക്ഷ കൈ കാണിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓട്ടോ സിഐയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതോടെ സി ഐക്കൊപ്പമുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ടൗണ്‍ സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും കൂടുതല്‍ പോലീസ് സംഘം തളങ്കരയിലെത്തുകയും ചെയ്തു.
പോലീസ് പിടികൂടുമെന്ന് ഭയന്ന് മണല്‍ വാഹനം റോഡരികില്‍ ഉപേക്ഷിച്ച ശേഷം രണ്ടംഗസംഘം രക്ഷപ്പെട്ടു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയില്‍ മണല്‍നിറച്ച ചാക്കുകെട്ടുകള്‍ കണ്ടെത്തി. കൈക്കും മറ്റും പരിക്കേറ്റ സിഐ ആശുപത്രിയില്‍ ചികിത്സ തേടി. സിഐയുടെ പരാതിയിയില്‍ കണ്ടാലറിയാവുന്ന രണ്ടംഗസംഘത്തിനെതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Land, Auto Rickshaw, CI, Road, Police, Injured, Hospital, Treatment, Complaint, Case, Land mafia attacks CI.