ഉടമയില്ലാത്ത സമയം കടയിലെത്തിയയാള്‍ ജീവനക്കാരിയില്‍ നിന്നും 10,000 രൂപ വാങ്ങി കടന്നുകളഞ്ഞു
Nov 15, 2017, 15:35 IST
കുറ്റിക്കോല്‍:(www.kasargodvartha.com 15/11/2017) ഉടമയില്ലാത്ത സമയം കടയിലെത്തിയയാള്‍ ജീവനക്കാരിയില്‍ നിന്നും 10,000 രൂപ വാങ്ങി കടന്നുകളഞ്ഞു. കക്കോട്ടമ്മ സ്വദേശി ഭാസ്‌ക്കരന്റെ ഉടമസ്ഥതയില്‍ പള്ളത്തിങ്കാലില്‍ പ്രവര്‍ത്തിക്കുന്ന താര ടെക്സൈറ്റല്‍സില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയ മധ്യവയസ്‌കനായ ഒരാള്‍ കടക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തുകയും ജീവനക്കാരിയോട് പണം ആവശ്യപ്പെടുകയുമായിരുന്നു.
ഭാസ്‌കരന്റെ ഭാര്യ 10,000 രൂപ തരാന്‍ പറഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാരിയോട് അപരിചിതന്‍ വ്യക്തമാക്കിയത്. ജീവനക്കാരിയെ വിശ്വസിപ്പിക്കാനായി ഭാര്യയ്ക്ക് വിളിക്കുന്ന പോലെ അഭിനയിച്ച് പണം വാങ്ങിക്കുന്നു എന്നു പറയുകയും ചെയ്തു. ഇതോടെ ജീവനക്കാരി ഷെല്‍ഫില്‍ നിന്നും പണം എടുത്ത് കൊടുക്കുകയായിരുന്നു. വൈകിട്ടോടെ ഉടമ കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന സംഭവം വ്യക്തമായത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuttikol, Kasaragod, Cheating, Shop, Staff, Police, Complaint, Investigation, Lady Staff cheated; Rs 10,000 lost from shop
Keywords: News, Kuttikol, Kasaragod, Cheating, Shop, Staff, Police, Complaint, Investigation, Lady Staff cheated; Rs 10,000 lost from shop