city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജനറല്‍ ആശുപത്രിയിലെ ലാബ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതം; രോഗികള്‍ വലയുന്നു

കാസര്‍കോട്: (www.kasargodvartha.com 14.11.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പരിശോധനാ യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ വിവിധ അസുഖങ്ങള്‍ ബാധിച്ച് ആശുപത്രിയിലെത്തുന്നവര്‍ പരിശോധന നടത്താനാകാതെ വലയുകയാണ്. പുറത്തുനിന്നും പരിശോധന നടത്താനുള്ള കുറിപ്പാണ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് കുറിച്ചുനല്‍കുന്നത്.

ഭീമമായ തുക മുടക്കി സ്വകാര്യലാബുകളില്‍ പരിശോധന നടത്തേണ്ട ഗതികേടിലാണ് ഇപ്പോള്‍ രോഗികള്‍ എത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ഉന്നയിച്ചാല്‍ ജനറല്‍ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍മാര്‍ രോഗികളോട് മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നാണ് ആരോപണം.

പരിശോധന ഉണ്ടെന്ന് കരുതി ആശുപത്രിയുടെ പടികള്‍ കയറി മുകളിലെത്തുമ്പോഴാണ് യന്ത്രങ്ങള്‍ തകരാറിലാണെന്ന വിവരം രോഗികള്‍ അറിയുന്നത്. കൊളസ്ട്രോള്‍ പരിശോധിക്കാനുള്ള സംവിധാനം പോലും ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിര്‍ധനരോഗികളുടെ ആശ്രയമായ ജനറല്‍ ആശുപത്രിയുടെ ദുരവസ്ഥ നിലനില്‍ക്കുന്നത് സ്വകാര്യലോബിയുമായുള്ള ഒത്തുകളിയുടെ ഭാഗമാണോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.
ജനറല്‍ ആശുപത്രിയിലെ ലാബ് യന്ത്രങ്ങള്‍ പ്രവര്‍ത്തനരഹിതം; രോഗികള്‍ വലയുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, complaint, Lab machines not working in General Hospital; Patients in trouble

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia