ഓണ്‍ലൈന്‍ മീഡിയയുടെ പേരിലുള്ള ബ്ലാക്ക് മെയിലിംഗ് അവസാനിപ്പിക്കണം: കെ യു ഡബ്ല്യു ജെ
Aug 11, 2018, 20:00 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2018) ഓണ്‍ലൈന്‍ മീഡിയ എന്ന പേരില്‍ ചിലര്‍ ബ്ലാക്ക് മെയിലിംഗ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി വ്യാപകമാണെന്നും ഇതേ കുറിച്ച് അന്വേഷിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം പി സുരേശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് പായം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോ. സെക്രട്ടറി കെ വി പത്മേഷ് കണക്ക് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് ഷഫീഖ് നസറുല്ല, രവീന്ദ്രന്‍ രാവണേശ്വരം, മുഹമ്മദ് ഹാഷിം, സി.എസ് നാരായണന്‍ കുട്ടി, വിനോയ് മാത്യു, രവി നായ്ക്കാപ്പ്, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ഒ വി സുരേഷ്, എ പി വിനോദ്, കെ ഗംഗാധര ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാഫി തെരുവത്ത്, അബ്ദുല്ലക്കുഞ്ഞി ഉദുമ, പുരുഷോത്തമ പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KUWJ, Media worker, KUWJ against Fake Online medias
< !- START disable copy paste -->
Keywords: Kasaragod, Kerala, news, KUWJ, Media worker, KUWJ against Fake Online medias
< !- START disable copy paste -->