city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യമാര്‍ക്കറ്റിലെ മോട്ടോര്‍ പമ്പ് നന്നാക്കാനെത്തിയ പ്ലംബര്‍ നഗരസഭാ ചെയര്‍മാന്റെ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2017) മത്സ്യമാര്‍ക്കറ്റിലെ മോട്ടോര്‍ പമ്പ് നന്നാക്കാനെത്തിയ പ്ലംബര്‍ നഗരസഭാ ചെയര്‍മാന്റെ കാറില്‍ കുഴഞ്ഞുവീണ് മരണപ്പെട്ടു. കാഞ്ഞങ്ങാട് കുശാല്‍നഗര്‍ സ്വദേശിയും ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ പ്രഭാകരന്‍ (45) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം.

കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ കുടിവെള്ള വിതരണത്തിനുള്ള പമ്പ് തകരാറിലായിരുന്നു. പമ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ചെയര്‍മാന്‍ വി വി രമേശന്‍ പ്രഭാകരനെ ക്വാര്‍ട്ടേഴ്സിലെത്തി വിളിച്ചുകൊണ്ടു വരികയായിരുന്നു. ജലവിതരണം മുടങ്ങിയാല്‍ മത്സ്യമാര്‍ക്കറ്റ് മലിനമാകുമെന്നും കുടിവെള്ള വിതരണം മുടങ്ങുമെന്നുമുള്ള ആശങ്കകള്‍ കാരണം രാത്രി തന്നെ പമ്പ് നന്നാക്കാന്‍ ചെയര്‍മാന്‍ തീരുമാനിക്കുകയായിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഭാകരന്റെ ക്വാര്‍ട്ടേഴ്സില്‍ ചെന്നപ്പോള്‍ യാതൊരു മടിയും കാണിക്കാതെ പ്രഭാകരന്‍ ചെയര്‍മാനോടൊപ്പം മത്സ്യമാര്‍ക്കറ്റിലെത്തുകയായിരുന്നു. കേടായ പമ്പ് പകുതിയോളം നന്നാക്കിയെങ്കിലും ചില ഉപകരണങ്ങള്‍ കൂടി ആവശ്യമായി വന്നു. ഇത് ടൗണില്‍ നിന്ന് സംഘടിപ്പിക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞപ്പോള്‍ ഏതെങ്കിലും വീട്ടില്‍ നിന്ന് തരപ്പെടുത്താമെന്ന് പറഞ്ഞ് പ്രഭാകരന്‍ ചെയര്‍മാന്റെ കാറില്‍ ടൗണിലേക്കെത്തി. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോകാന്‍ കാര്‍ പിന്നോട്ടെടുക്കുമ്പോഴേക്കും കാറിനകത്ത് കുഴഞ്ഞുവീണു. ഉടന്‍ കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

സ്വാമി നിത്യാനന്ദ സേവാസമിതിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു പ്രഭാകരന്‍. നേരത്തേ പുതിയകോട്ടയില്‍ ലക്കി ഇലക്ട്രിക്കല്‍സ് സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: നവ്യ. മക്കള്‍: സജിന (വിദ്യാര്‍ത്ഥി, മംഗളൂരു), സാഗര്‍ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മംഗളൂരു), സ്നേഹ (മൂന്നാംക്ലാസ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ദിനേശന്‍, രമ, പരേതനായ ദിവാകര. ഹൊസ്ദുര്‍ഗ് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.
മത്സ്യമാര്‍ക്കറ്റിലെ മോട്ടോര്‍ പമ്പ് നന്നാക്കാനെത്തിയ പ്ലംബര്‍ നഗരസഭാ ചെയര്‍മാന്റെ കാറില്‍ കുഴഞ്ഞുവീണ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Car, Municipality, Death, Kushal Nagar Prabhakaran passes away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia