കുമ്പള സി ഐ വി.വി മനോജിന് മിന്നല്‍ സ്ഥലം മാറ്റം; പിന്നില്‍ മണല്‍ മാഫിയ?, സി ഐയുടെ സ്ഥലം മാറ്റം പോലീസുകാര്‍ സ്റ്റേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു
Jan 5, 2018, 12:51 IST
കാസര്‍കോട്: (www.kasargodvartha.com 05.01.2018) കുമ്പള സി ഐ വി.വി മനോജിന് മിന്നല്‍ സ്ഥലം മാറ്റം. സ്ഥലം മാറ്റത്തിനു പിന്നില്‍ മണല്‍ മാഫിയയാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സി ഐയുടെ സ്ഥലം മാറ്റം വെള്ളിയാഴ്ച രാവിലെ പോലീസുകാര്‍ സ്റ്റേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒന്നര വര്‍ഷം മുമ്പ് കുമ്പള സി ഐ യായി ചുമതലയേറ്റെടുത്ത ശേഷം സി ഐ വി വി മനോജ് മണല്‍ മാഫിയ സംഘങ്ങളെയും ഗുണ്ടാ സംഘങ്ങളെയും അടിച്ചമര്‍ത്തിയിരുന്നു.
ജനുവരി ഒന്നു മുതല്‍ സി ഐമാര്‍ക്ക് സ്റ്റേഷന് ഓഫീസറുടെ കൂടി ചുമതല നല്‍കിയതോടെ എല്ലാ കേസുകളും സി ഐ നേരിട്ടാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഇത് പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. മണല്‍ മാഫിയ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെ തുടര്‍ന്ന് ബദ് രിയ നഗറില്‍ ഒരു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഉള്‍പെട്ടത് ഭരണപക്ഷത്തെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഏതാനും പ്രവര്‍ത്തകരായിരുന്നു. ഈ കേസിന്റെ അന്വേഷണത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതും സി ഐക്ക് വിനയായതായാണ് സൂചന.
പെര്‍മുദെയില്‍ കടയില്‍ കയറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും സി ഐ മനോജാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസിന്റെ അന്വേഷണത്തിലും ചില ഇടപെടലുകള്‍ നടന്നതായി ആക്ഷേപമുണ്ടായിരുന്നു. ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്തിയതും സി ഐ മനോജായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് മഞ്ചേശ്വരം എസ് ഐ ആയിരുന്നപ്പോഴും പിന്നീട് കുമ്പള സി ഐ ആയി ചുമതലയേറ്റപ്പോഴും മനോജ് മണല്‍ മാഫിയയോട് യാതൊരു ദയാ ദാക്ഷിണ്യവും കാണിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ മനോജിനെ സ്ഥലം മാറ്റാന്‍ മണല്‍ മാഫിയ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിവന്നത്. ഇത് വിജയത്തിലെത്തിയതിന്റെ ആഘോഷമായിരുന്നു പോലീസ് സ്റ്റേഷനില്‍ കേക്ക് മുറിച്ച് നടന്നതെന്നാണ് പോലീസുകാര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയായിട്ടുള്ളത്.
കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്കാണ് മനോജിനെ സ്ഥലം മാറ്റിയിരിക്കുന്നത്. പകരം ക്രൈംബ്രാഞ്ച് സിഐ പ്രേം സദനെ കുമ്പള സി ഐ ആയി നിയമിച്ചിട്ടുണ്ട്. ഭരണകക്ഷി പ്രത്യേകം താത്പര്യമെടുത്താണ് മനോജിനെ കുമ്പള സി ഐ ആയി നിയമിച്ചത്. അതേ ഭരണ പക്ഷ പാര്‍ട്ടി തന്നെയാണ് അദ്ദേഹത്തെ ഒരു കാരണവുമില്ലാതെ സ്ഥലം മാറ്റിയിരിക്കുന്നതെന്നാണ് പോലീസ് കേന്ദ്രങ്ങള്‍ പറയുന്നത്. ജില്ലയില്‍ മറ്റു സി ഐമാരെയൊന്നും പരസ്പരം മാറ്റിയിട്ടില്ല.
മനോജിന് പകരം പുതുതായി വരുന്ന പ്രേംസദനും നേരത്തെ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ള സി ഐ എന്നതിനാല്‍ മനോജിനെ സ്ഥലം മാറ്റിയെങ്കിലും മണല്‍ കടത്തുകാര്‍ ആശങ്കയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Transfer, Police, Sand mafia, CI, Crimebranch, Kumbala CI V.V Manoj Transferred. < !- START disable copy paste -->

Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Transfer, Police, Sand mafia, CI, Crimebranch, Kumbala CI V.V Manoj Transferred.