'കുടുംബശ്രീയുടെ ലക്ഷ്യം സ്വദേശി സംരംഭങ്ങളുടെ വ്യാപനം'
Jul 6, 2018, 22:24 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.07.2018) കുടുംബശ്രീ ലക്ഷ്യമിടുന്നത് തദ്ദേശീയമായ സംരംഭങ്ങളെയും അതുവഴിയുള്ള വിപണ സാധ്യതകളെയുമാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തില്‍ നീലേശ്വരം ബ്ലോക്ക് എസ് വി ഇ പി (സ്റ്റാര്‍ട്ടപ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം) പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ ശീലങ്ങളെ മാറ്റിമറിച്ചുകൊണ്ടുള്ള പുതിയ ശീലങ്ങള്‍ ആരംഭിക്കുവാനായും കുത്തകവ്യവസായങ്ങള്‍ നമ്മെ പരിശീലിപ്പിച്ചപ്പോള്‍ നാം അതിന് വഴിപ്പെട്ടു. ചായത്തോട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ട് ബ്രിട്ടീഷുകാര്‍ നമ്മളെ ചായയുടെ നല്ല ഉപഭോക്താക്കളായി നേട്ടം കൊയ്തു. ലാഭമായിരുന്നു അവരുടെ ലക്ഷ്യം. നമ്മളെ ശീലങ്ങള്‍ക്ക് അടിമകളാക്കി നേട്ടം കൊയ്യാന്‍ മറ്റുള്ളവരെ ഇനി അനുവദിക്കില്ലെന്ന് ദൃഢനിശ്ചയത്തില്‍ നിന്നാണ് കുടുംബശ്രീ രൂപംകൊണ്ടത്. തൊഴിലും സ്വന്തമായ വരുമാനമാര്‍ഗവും എന്ന ലക്ഷ്യംവച്ചുള്ള ഈ വലിയ സംരംഭത്തെ ഇനിയും ഏറെ വളര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷതവഹിച്ചു. പദ്ധതി രേഖയുടെ പ്രകാശനം പി കരുണാകരന്‍ എം പി കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രനു നല്‍കി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഗ്രാമകിരണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എല്‍ ഇ ഡി ബള്‍ബുകളുടെ ആദ്യവില്‍പന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമീളയ്ക്ക് നല്‍കി നിര്‍വഹിച്ചു. വലിയ പറമ്പ പഞ്ചായത്ത പ്രസിഡന്റ് അബ്ദുല്‍ ജബാര്‍ എം ടി, പിലിക്കോട് പഞ്ചായത്ത പ്രസിഡന്റ് ടി വി ശ്രീധരന്‍, പടന്ന പഞ്ചായത്ത പ്രസിഡന്റ് പി സി ഫൗസിയ, ചെറുവത്തുര്‍ പഞ്ചായത്ത് സെക്രട്ടറി ടി വി പ്രഭാകരന്‍, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വെങ്ങാട് കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സ്വാഗതവും കുടുംബശ്രീ എ ഡി എം സി സി ഹരിദാസന്‍ നന്ദിയും പറഞ്ഞു.
നീലേശ്വരം ബ്ലോക്കിലെ ആറു ഗ്രാമപഞ്ചായത്ത് പരിധിയില്‍ നാലു വര്‍ഷത്തിനകം രണ്ടായിരത്തോളം മൈക്രോസംരംഭങ്ങള്‍ ആരംഭിക്കുന്നതിലൂടെ ജനവിഭാഗങ്ങളുടെ സാമ്പത്തിക ഉന്നമനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലയില്‍ നീലേശ്വരം ബ്ലോക്കില്‍ ആരംഭിച്ച ഈ പദ്ധതി രണ്ടാം ഘട്ടത്തില്‍ കാറഡുക്ക ബ്ലോക്കിലേക്ക് വ്യാപിപ്പിക്കാനുളള ഒരുക്കങ്ങള്‍ നടുക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Minster E. Chandrasekharan, Kasaragod, Kudumbasree SVEP Project, Kudumbashree Target local investment