Art Fest | സര്‍ഗ വിസ്മയം തീര്‍ത്ത് വനിതകൾ; കുടുംബശ്രീ കാസർകോട് ജില്ലാ കലോത്സവം ചൊവ്വാഴ്ച സമാപിക്കും; ചെമ്മനാട് മുന്നിൽ
അംബിക ഓഡിറ്റോറിയത്തില്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് ഉദ്ഘാടനം ചെയ്തത്
പാലക്കുന്ന്: (KasaragodVartha) കുടുംബശ്രീ അയല്‍കൂട്ട അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സര്‍ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി പാലക്കുന്നിൽ നടന്നുവരുന്ന കുടുംബശ്രീ ജില്ലാ കലോത്സവം 'അരങ്ങ് സര്‍ഗോത്സവം' ചൊവ്വാഴ്ച സമാപിക്കും. രണ്ടാംദിവസം 83 പോയിന്റുനേടി ചെമ്മനാട് പഞ്ചായത്താണ് മുന്നിൽ. കിനാനൂർ കരിന്തളം (52), പുലിക്കോട് (29), കോടാം ബേളൂർ (28), ദേലാംപാടി (26), മുളിയാർ (24) എന്നി പഞ്ചായത്തുകൾ പിന്നിലുണ്ട്. 41 സിഡിഎസ്‌കളിൽനിന്നായി 1500 ഓളം പ്രതിഭകളാണ് വിവിധ ഇനങ്ങളിൽ മത്സരിക്കുന്നത്.
ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മിമിക്രി, ഫാൻസി ഡ്രസ്, പ്രസംഗം തുടങ്ങിയ ഇനങ്ങളാണ് തിങ്കളാഴ്ച നടന്നത്. കലാമാമാങ്കം ഞായറാഴ്ച പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ എംഎല്‍എ അഡ്വ. സി എച്ച് കുഞ്ഞമ്പുവാണ് ഉദ്ഘാടനം ചെയ്തത്. ആദ്യ ഇനമായ ശിങ്കാരിമേള മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ദേലംപാടി സിഡിഎസിനുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് എംഎല്‍എ വിതരണം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുജാത ടീച്ചര്‍, ഉദുമ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം കെ വിജയന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പി സുധാകരന്‍, സൈനബ അബൂബക്കര്‍, ബീവി മങ്ങാട്, പഞ്ചായത്തംഗം യാസ്മിന്‍ റഷീദ്, സിഡിഎസ് മെമ്പര്‍ സെക്രട്ടറി റെജിമോന്‍ എസ് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ ജില്ലാ എഡിഎംസി ഡി ഹരിദാസ് സ്വാഗതവും ഉദുമ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ സനൂജ കെ നന്ദിയും പറഞ്ഞു. സർഗോത്സവത്തിന്റെ സമാപനസമ്മേളനം ചൊവ്വാഴ്ച വൈകീട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ഉദ്‌ഘാടനം ചെയ്യും.
വിജയികൾ (ഒന്നും രണ്ടും സ്ഥാനക്കാർ)
* പ്രഛന്ന വേഷം - അയൽക്കൂട്ടം: സുധാലക്ഷ്‌മി (ഉദുമ), മോഹിനി (കയ്യൂർ–-ചീമേനി)
ഓക്‌സിലറി: കെ ശാരിക (കിനാനൂർ–-കരിന്തളം), കെ വിസ്‌മയ (ചെമ്മനാട്).
* മിമിക്രി - അയൽക്കൂട്ടം: പി കെ സരിത(മുളിയാർ), ടി വത്സല (തൃക്കരിപ്പൂർ), ഓക്‌സിലറി: അശ്വതി സുധാകരൻ ( പടന്ന), കെ ശ്യാമിലി (കിനാനൂർ–-കരിന്തളം).
* ഭരതനാട്യം: ഇഷ കിഷോർ (കാഞ്ഞങ്ങാട്), എ വി ചാരുലത (കിനാനൂർ–-കരിന്തളം), ഔക്സിലറി: ജിനിഷ (ഉദുമ), പി അഭിന (കിനാനൂർ–-കരിന്തളം).
* മൈം - അയൽക്കൂട്ടം: എസ് ഗീതാഞ്‌ജലി ആൻഡ് പാർട്ടി (ചെമ്മനാട്), ഇ രമണി ആൻഡ് പാർട്ടി (പിലിക്കോട്). ഔക്സിലറി: എ വി ഗഗന ഗംഗാധരൻ ആൻഡ് പാർട്ടി (ചെമ്മനാട്), വർഷ ആൻഡ് പാർട്ടി (ചെറുവത്തൂർ).
* മോണോ ആക്‌ട് - അയൽക്കൂട്ടം: പി കെ സരിത (മുളിയാർ), വി ദിവ്യ (കയ്യൂർ–-ചീമേനി), ഔക്സിലറി: തീർഥം (ബേഡഡുക്ക), കെ ശാരിക (കിനാനൂർ–-കരിന്തളം)
* സ്‌കിറ്റ് - അയൽക്കൂട്ടം: ധന്യ ആൻഡ് പാർട്ടി (പടന്ന), ദീപ ആൻഡ് പാർട്ടി (അജാനൂർ).
* മോഹിനിയാട്ടം - അയൽക്കൂട്ടം: സുസ്‌മിത (പുലിക്കോട്), ഔക്സിലറി: എം കൃഷ്‌ണപ്രിയ (കുറ്റിക്കോൽ), എൻ കെ ഷിഫാലി (കുമ്പള).
* കേരളനടനം - അയൽക്കൂട്ടം: വന്ദന (കാഞ്ഞങ്ങാട്).
* ശിങ്കാരിമേളം - അയൽക്കൂട്ടം: സുമലത ആൻഡ് പാർട്ടി (ദേലംപാടി), കെ രജനി ആൻഡ് പാർട്ടി (കോടാം–-ബേളൂർ).
* കഥാരചന (മലയാളം) - അയൽക്കൂട്ടം: എസ് ജിഷ (പുല്ലൂർ–-പെരിയ), വിമല (കള്ളാർ)
*കാർട്ടൂൺ അയൽക്കൂട്ടം: അശ്വിനി കൃഷ്ണ്‌ണ - (കോടോം വെള്ളൂർ), സൗമ്യ -(ചെമ്മനാട്), ഔക്സിലറി: ഡി നന്ദന (പിലിക്കോട്), ശ്രീരേഖ (കിനാനൂർ കരിന്തളം),
* കവിതാരചന (മലയാളം) - അയൽക്കൂട്ടം: കെ വിമല (കള്ളാർ), ബി സൽമ (പുത്തിഗെ), ഔക്സിലറി: വിഷ്ണുമായ - (കുറ്റിക്കോൽ), ആഷിദ അനിൽ - (ചെറുവത്തൂർ),
* കൊളാഷ് - അയൽക്കൂട്ടം: പി വി ഗീത (നീലേശ്വരം), പത്മാവതി. (മുളിയാർ), ഔക്സിലറി: അമലു മോഹൻ -(കിനാനൂർ കരിന്തളം), ഡി നന്ദന (പിലിക്കോട്).