കുഡ്‌ലു ബാങ്ക് കൊള്ള: ഒരു പ്രതി ബംഗളൂരുവില്‍ പിടിയില്‍
Sep 13, 2015, 17:42 IST
കാസര്‍കോട്: (www.kasargodvartha.com 13/09/2015) കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും 21 കിലോ സ്വര്‍ണവും 13 ലക്ഷം രൂപയും കൊള്ളയടിച്ച കേസില്‍ ഒരു പ്രതി പോലീസിന്റെ പിടിയിലായി. ചൗക്കിയിലെ മഹ്ഷൂഖാണ് (25) പിടിയിലായത്. ചെങ്കള സ്റ്റാര്‍ നഗറില്‍ കാര്‍ യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ പ്രതികൂടിയാണ് മഹ്ഷൂഖ്.
ബംഗളൂരുവിലെ ഒളിത്താവളത്തില്‍ വെച്ചാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മഹ്ഷൂഖിനെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുമായി പോലീസ് കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്. രാത്രിയോടെ കാസര്‍കോട്ട് എത്തുമെന്നാണ് വിവരം.
അതിനിടെ കൊള്ളയ്‌ക്കെത്തിയ സംഘം സഞ്ചരിച്ചതായി കരുതുന്ന ഒരു കറുത്ത പള്‍സര്‍ ബൈക്ക് ചൗക്കി കാവുഗോളി ഭാഗത്ത് നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് ആരുടേതാണെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതികള്‍ ഉപയോഗിച്ച മറ്റൊരു ബൈക്കും, ഒരു പ്രമുഖന്റെ ലാന്‍സര്‍ കാറും, മറ്റൊരു പ്രമുഖന്റെ കാറും പോലീസ് പിടികൂടിയിട്ടുണ്ട്.
പിടികൂടിയ വാഹനങ്ങളെല്ലാം പോലീസ് അജ്ഞാത കേന്ദ്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ പോലീസ് പിടികൂടിയ ലാന്‍സര്‍ കാറിന്റെ ഫോട്ടോ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളെല്ലാം അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. പ്രതികള്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ ശനിയാഴ്ച ഉപ്പള കൈക്കമ്പയിലെ ഷോറൂമിന് മുന്നില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ലോക്ക് ചെയ്ത കാര്‍ റിക്കവറി വാന്‍ ഉപയോഗിച്ചാണ് പോലീസ് മാറ്റിയത്.
അതേസമയം കൊള്ളയടിച്ച സ്വര്‍ണം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കവര്‍ച്ചാ സ്വര്‍ണം മൂന്ന് ദിവസം വരെ കവര്‍ച്ച നടന്ന പരിസരത്ത് തന്നെ ഉണ്ടായിരുന്നതായും പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായുമാണ് പോലീസ് സംശയിക്കുന്നത്. ഒരു സ്ത്രീയെയും അവരുടെ സഹോദരനെയും അടക്കം ഏതാനും പോരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. പ്രതികള്‍ക്ക് സഹായം ചെയ്തവരും കൊള്ളയ്ക്ക് ഗുഢാലോചന നടത്തിയവരുമായ നാലു പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. കൊള്ള സംഘത്തിലെ മറ്റു പ്രതികളെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.

Related News:
കണ്ണില്‍ മുളകുപൊടി വിതറി 5 ലക്ഷം തട്ടിയ കേസില്‍ 17 കാരന് പുറമെ ഒരാള്‍കൂടി അറസ്റ്റില്‍
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
കുഡ്‌ലു ബാങ്ക് കൊള്ള: ഇടപാടുകാരും അധികൃതരുംതമ്മിലുള്ള ചര്‍ച്ചപൊളിഞ്ഞു; ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് ആക്ഷേപം
കുഡ്‌ലു ബാങ്ക് കൊള്ള: അന്വേഷണത്തിന് പ്രത്യേക സംഘം; കര്‍ണാടക പോലീസിന്റെ സഹായംതേടുമെന്ന് എസ്.പി
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
കുഡ്‌ലു ബാങ്ക് കൊള്ള: സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇടപാടുകാരുടെ അക്രമം

കുഡ്‌ലു ബാങ്കില്‍ നിന്നും കൊള്ളയടിക്കപ്പെട്ടത് 5.28 കോടിയുടെ സ്വര്‍ണവും പണവും
കുഡ്‌ലു ബാങ്ക് കൊള്ള: പ്രതികള്‍ മുഖം മറക്കാനുപയോഗിച്ച ഷാള്‍ പെട്രോള്‍ പമ്പിന് സമീപം കണ്ടെത്തി
കുഡ്‌ലു ബാങ്ക് കൊള്ളയ്ക്കിടയാക്കിയത് സുരക്ഷാ വീഴ്ച; സി സി ടിവിയും സെക്യൂരിറ്റി ജീവനക്കാരനുമില്ല, അധികൃതര്‍ക്കെതിരെ ജനം ഇളകി
കുഡ്‌ലു ബാങ്കില്‍ നടന്നത് ഇത് രണ്ടാമത്തെ വന്‍ കവര്‍ച്ച; 2001 ല്‍ നടന്നത് അരക്കോടിയുടെ കവര്‍ച്ച
കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും
കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു
കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു

Keywords : Kasaragod, Kudlu, Bank, Robbery, Accuse, Arrest, Police, Investigation, Mahshooq.