കെ ടി ഡി സി എം ഡി, കൃഷ്ണ തേജിനെ ബി ആര്‍ ഡി സി എം ഡിയായി നിയമിച്ചേക്കും
Feb 29, 2020, 17:22 IST
കാസര്‍കോട്: (www.kasargodvartha.com 29.02.2020) കെ ടി ഡി സി എം ഡി, കൃഷ്ണ തേജിനെ ബി ആര്‍ ഡി സി എം ഡിയായി നിയമിച്ചേക്കും. ബി ആര്‍ ഡി സിയുടെ അധിക ചുമതലയായിരിക്കും കെ ടി ഡി സി എം ഡിക്ക് നല്‍കുക. നിലവില്‍ എല്ലാ ഗവ. സെക്രട്ടറിമാര്‍ക്കും അഞ്ചും ആറും സ്ഥാപനങ്ങളുടെ ചുമതലയുണ്ട്. അതുകൊണ്ടുതന്നെയാണ് ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ ടി ഡി സി എംഡിക്ക് ബി ആര്‍ ഡി സിയുടെ ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്.
നിലവില്‍ എം ഡിയായിരുന്ന ടി കെ മന്‍സൂറിനെ മാറ്റി കാസര്‍കോട് കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന് ബി ആര്‍ ഡി സിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ തന്നെ പുതിയ എം ഡി ബി ആര്‍ ഡിസിയുടെ തലപ്പത്തെത്തും. നേരത്തെ എല്ലാ ഘട്ടത്തിലും ഐ എ എസ് ഉദ്യോഗസ്ഥരാണ് ബി ആര്‍ ഡിസിയുടെ എം ഡിയായിരുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമാണ് ഐ എ എസ് റാങ്കില്ലാത്ത ഒരാളെ ബി ആര്‍ ഡി സിയുടെ എം ഡിയായി നിമയിച്ചത്.
കാസര്‍കോട്ടുകാരനായ ഒരാളെ തന്നെ ബേക്കലില്‍ എംഡിയായി നിയമിച്ചപ്പോള്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നതായും, എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല ബി ആര്‍ ഡി സിയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്ന വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഭരണകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയത്. അജാനൂര്‍, പള്ളിക്കര, ഉദുമ, ചെമ്മനാട് പഞ്ചായത്തുകളെ പരിധിയായി നിശ്ചയിച്ചാണ് 1995 ല്‍ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ബേക്കലിനെ വികസിപ്പിക്കാന്‍ ബേക്കല്‍ റിസോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് രൂപം നല്‍കിയത്. വന്‍കിട പദ്ധതികള്‍ ഒഴിവാക്കി ഹോം സ്‌റ്റേയിലും സ്‌മൈല്‍ പോലുള്ള ചില പദ്ധതികളില്‍ മാത്രമാണ് മുന്‍ എംഡി താല്‍പ്പര്യം പ്രകടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
ചേറ്റുകുണ്ട്, ചെമ്പരിക്ക, മലാംകുന്ന് എന്നിവിടങ്ങളില്‍ പാതിവഴിയില്‍ നിര്‍മാണം നിര്‍ത്തിയ മൂന്ന് റിസോര്‍ട്ടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഇടപെടാനോ കൊളവയലിലെ റിസോര്‍ട്ട് നിര്‍മാണം ആരംഭിക്കുന്നതിനോ മുന്‍ എംഡി യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. ബേക്കല്‍ കോട്ടയോട് ചേര്‍ന്നുള്ള തണല്‍ വിശ്രമ കേന്ദ്രം തുറക്കാനോ ഉദ്ഘാടനം കഴിഞ്ഞ ബി ആര്‍ ഡി സിയുടെ കീഴിലുള്ള തച്ചങ്ങാട്ടെ സാംസ്‌കാരിക നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാനോ എംഡി ഒന്നും ചെയ്തില്ല. മലബാര്‍ മുഴുവനും ബി ആര്‍ ഡി സിയുടെ ടൂറിസം പരിധിയില്‍ വരുമെന്ന് തെറ്റിദ്ധരിപ്പിക്കാനും മുന്‍ എംഡി ശ്രമിച്ചിരുന്നു.
അതിനിടെ പുതിയ എംഡിയായി ചുമതലയേറ്റ കലക്ടര്‍ ഡോ. ഡി സജിത് ബാബു ബി ആര്‍ ഡി സിയില്‍ അടിമുടി മാറ്റം വരുത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ബി ആര്‍ ഡി സിയുടെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തി. ഇതുവരെയുള്ള പദ്ധതി നടത്തിപ്പിന്റെ മുഴുവന്‍ രേഖകളും അടിയന്തിരമായി ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന ടൂറിസം വികസനത്തില്‍ പുതിയ പദ്ധതികളൊന്നും കൊണ്ടുവരാതെ നോക്കുകുത്തിയായി കോപ്പറേഷനെ മാറ്റിയതില്‍ സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമനും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ബേക്കലിന്റെ പുരാതന വശ്യതയെയും സമൃദ്ധമായ ചരിത്ര സ്മാരകങ്ങളെയും സസ്യജാലങ്ങളെയും സംരക്ഷിക്കുകയും അന്തര്‍ദേശീയ നിലവാരത്തിലുള്ള ബീച്ച് ടൂറിസം ഡെസ്റ്റിനേഷന്‍ നടപ്പിലാക്കുക എന്ന ഉദേശത്തോടെയാണ് ബി ആര്‍ ഡി സി രൂപീകരിച്ചത്. ബി ആര്‍ ഡി സിയില്‍ ഇനി എന്തെല്ലാം മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പുതിയ എംഡി പരിശോധിക്കുന്നത്.

Keywords: Kasaragod, News, Kerala, District Collector, KTDC MD, Krishna Tej, BRDC, MD, Dr. D Sajith Babu, Appoint, KTDC MD Krishna Tej appoint as BRDC MD
< !- START disable copy paste -->