city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഹാക്കത്തോണ്‍: 'ചിറ്റ് മി' മികച്ച ടീം

കാസര്‍കോട്: (www.kasargodvartha.com 18.02.2019) കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാസര്‍കോട്ടെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ കൂട്ടായ്മയും സംഘടിപ്പിച്ച ഹാക്ക് ഇന്‍ 50 അവേര്‍സ് ഹാക്കത്തോണില്‍ ചിട്ടികള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ധനശേഖരണത്തിനുമായി വികസിപ്പിച്ചെടുത്ത 'ചിറ്റ് മി' പ്ലാറ്റ്‌ഫോം സംഘത്തെ മികച്ച ടീമായി തെരഞ്ഞെടുത്തു. മാന്യ വിന്‍ ടെച്ച് പാം മെഡോസില്‍ നടന്ന ഹാക്കത്തോണില്‍ കാസര്‍കോട് എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ചിറ്റ് മി സംരംഭക ആശയം അവതരിപ്പിച്ചത്.
കാസര്‍കോട് ഹാക്കത്തോണ്‍: 'ചിറ്റ് മി' മികച്ച ടീം

കര്‍ഷകര്‍ക്ക് സിഎസ്ആര്‍ ഫണ്ട് ലഭ്യമാക്കി ഫലപ്രദായി കൃഷി നടത്താന്‍ സഹായിക്കുന്ന ഫാംസ്‌റ്റോക്, ഫിന്‍ടെക് രംഗത്ത് അനേകം സാധ്യതകളുള്ള ഇന്റഗ്രേറ്റഡ് ലോയല്‍റ്റി കാര്‍ഡ്, എയര്‍ കണ്ടീഷണര്‍ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍മ്മിച്ചെടുത്ത  സ്മാര്‍ട്ട് വെന്റ്റ് രൂപം നല്‍കിയ   ടീമുകളെ മോസ്റ്റ് പ്രോമിസിംഗ് സ്റ്റാര്‍ട്ടപ്പുകളായി തിരഞ്ഞെടുത്തു. മികച്ച നാലു സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഇന്‍കുബേഷന്‍ സഹായവും കാസര്‍കോട് കമ്മ്യൂണിറ്റി സ്ഥാപകരുടെ മെന്ററിംഗും ലഭ്യമാകും.

അന്‍പത്തിയെട്ട് അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 24 ടീമുകളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത്. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുത്തു. ബിസിനസ് സാധ്യതയുള്ളതും സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതുമടക്കം പുതിയ ആശയങ്ങളുമായി എത്തിയ നവാഗതര്‍ക്കും കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഹാക്കത്തോണ്‍ പ്രചോദനമേകി. കാസര്‍കോട്ടുനിന്ന് രാജ്യാന്തര ശ്രദ്ധ നേടിയ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരും അവരുടെ ടെകനിക്കല്‍ ടീമുകളും നവാഗതര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും പിന്തുണയും  നല്‍കി.

വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സ്ഥാപകരായ മുഹമ്മദ് ഹിഷാമുദ്ദീന്‍ (എന്‍ട്രി), ജസീല്‍ ബാഡൂര്‍ ഫെറി (ഇവന്റിഫെയര്‍), ഉണ്ണികൃഷ്ണന്‍ കൊറോത്ത് (ഫൊറാഡിയന്‍ ടെക്‌നോളജീസ്), ഇഷാന്‍ മുഹമ്മദ് (മുന്‍ഷിജി), ജസീം (ഫോര്‍മണി), നെല്‍സണ്‍ വസന്ത് (സിഇഒ ജിസാര്‍ക് സ്റ്റാര്‍ട്ട് അപ്‌സ്), മെഹര്‍ (ഫൗണ്ടര്‍, തിങ്കര്‍ ഹബ്), സിനാന്‍ (ജങ്ക്‌ബോട്ട്), ഹനീഫ് അരമന (മാനേജിങ് ഡയറക്ടര്‍ വിന്‍ ടച്), സാങ്കേതിക വിഷയങ്ങളില്‍ എന്‍ട്രിയുടെ സഹസ്ഥാപകന്‍ രാഹുല്‍ രമേശ്, ഇവെന്റിഫൈര്‍ സഹ സ്ഥാപകന്‍ നസീം സീഷാന്‍ സുഭാഷ്, നവീന്‍, സല്‍മാന്‍ ഫാരിസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രാജക്റ്റ് കോര്‍ഡിനേറ്റര്‍ സയ്യിദ് സവാദ് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: KSUM’s Kasaragod Hackathon: Platform to manage chit funds emerges winner, Kasaragod, News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia