കെ എസ് ടി പി റോഡുകളുടെ അനുബന്ധപാതകളെ രാജപാതകളാക്കാനുള്ള പദ്ധതി വൈകുന്നു
Nov 15, 2017, 21:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15/11/2017) കാഞ്ഞങ്ങാട് - കാസര്‍കോട് കെ എസ് ടി പി റോഡുകളുടെ അനുബന്ധ പാതകളെ രാജപാതകളാക്കാനുള്ള പദ്ധതി വൈകുന്നു. നിലവില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലേക്കുള്ള റോഡ് മാത്രമാണ് ഇതുവരെ ഇന്റര്‍ലോക്ക് പാകി രാജപാതയാക്കി മാറ്റിയത്. കാഞ്ഞങ്ങാട് മുതല്‍ കാസര്‍കോട് വരെ നിരവധി അനുബന്ധ റോഡുകളാണ് ഉള്ളത്. ഇവ 40 മുതല്‍ 60 വരെ മീറ്റര്‍ ദൂരത്തിലാണ് കെ എസ് ടി പി ഇന്റര്‍ലോക്ക് പാകി നവീകരിക്കുക.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുബന്ധ റോഡായ ട്രാഫിക് സര്‍ക്കിള്‍ മാവുങ്കാല്‍ റോഡില്‍ 60 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് പാകി ആധുനികവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തെയും സ്ഥലം ഏറ്റെടുക്കുകയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിക്കാന്‍ തയ്യാറായിട്ടില്ല. നിലവിലുള്ള റോഡ് ഉയര്‍ത്തിക്കൊണ്ടാണ് നവീകരിക്കുക. ഇരുഭാഗത്തും നടപ്പാതയും നിര്‍മിക്കാനും പദ്ധതിയുണ്ടായിരുന്നു.
റെയില്‍വേസ്‌റ്റേഷന്‍ റോഡ് തന്നെ നഗരസഭയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിര്‍മിക്കാന്‍ തയ്യാറായത്. ഇതിനായി റോഡിന്റെ ഇരുഭാഗത്തെയും വ്യാപാരികളുടെ കൈയ്യേറ്റം നഗരസഭ തന്നെ ഒഴിപ്പിച്ചുകൊണ്ടായിരുന്നു രാജപാതയാക്കിയത്. എന്നിട്ടും നിര്‍മാണം പാതിവഴിക്ക് നിര്‍ത്തുകയായിരുന്നു. പിന്നീട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സത്യഗ്രഹ സമരം നടത്താന്‍ തീരുമാനിച്ചപ്പോഴാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കെ എസ് ടി പി അനുബന്ധ റോഡുകളുടെയും നടപ്പാതകളുടെയും നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ കാരണം കെ എസ് ടി പിയുടെ ഉത്തരവ് ലഭിക്കാത്തതുകൊണ്ടാണെന്ന് കരാറുകാര്‍ പറയുന്നു. ചെയ്തു തീര്‍ത്ത പ്രവര്‍ത്തികളുടെ കുടിശിഖ ബില്ലുകള്‍ ഇതുവരെയും നല്‍കാത്തതും പണി സ്തംഭിക്കാന്‍ കാരണമായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Kanhangad, Road, Merchant, Complaint, KSTP Road, Works.