കെ.എസ്.ടി.പി റോഡ്: ചെമ്മനാട്ടെ പ്രശ്‌നം തീര്‍ക്കാന്‍ കലക്ടറും കെ.എസ്.ടി.പി അധികൃതരും 28 ന് എത്തും
Jan 23, 2015, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) കെ.എസ്.ടി.പി റോഡ് വികസനവുമായി ബന്ധപ്പെട്ട് ചെമ്മനാട്ടെ ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനുവരി 28 ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീറും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ചെമ്മനാട്ടെത്തി പ്രശ്‌നം പഠിക്കും.
പഴയ പ്രസ്‌ക്ലബ് ജംഗ്ഷന്‍ മുതല്‍ ചെമ്മനാട് വരെയുള്ള റോഡിന് കൃത്യമായ വീതി ഉണ്ടാകണമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നു പോകാന്‍ ഇന്റര്‍ലോക്ക് പാകിയ നടപ്പാതയും സിഗ്നലും സ്പീഡ് നിയന്ത്രണ സംവിധാനവും ഏര്‍പെടുത്തണമെന്നുമാണ് ആവശ്യം.
ചെമ്മനാട്ടെ റോഡ് പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്നാണ് ചെമ്മനാട് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആവശ്യപ്പെട്ടിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പ് റോഡുവികസനത്തില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് റിട്ട. എസ്.പി. ഹബീബ് റഹ് മാന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നം പഠിക്കുന്നതിന് കലക്ടറും കെ.എസ്.ടി.പി അധികൃതരും സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനമായത്.
ഈ പരിസരത്ത് ആവശ്യമായ കള്‍വേര്‍ട്ടും ഡ്രൈനേജ് സംവിധാനവും ഏര്‍പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന് പുറമെയുള്ള കാര്യങ്ങള്‍ ആയതിനാല്‍ പി.ഡബ്ല്യു.ഡി, ആര്‍.ടി.ഒ ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ദേളി റോഡ് ഉടന്‍ ടാര്‍ ചെയ്ത് നന്നാക്കുമെന്നും കലക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ചന്ദ്രഗിരി പാലത്തിലെ കുണ്ടും കുഴിയും നികത്താനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചുണ്ട്.
2015 ല്‍ കെ.എസ്.ടി.പി റോഡുപണി പൂര്‍ത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ടാറും മറ്റു അസംസ്‌കൃത വസ്തുക്കളും ലഭിക്കാത്തതിനാലും ചെമ്മനാട് കോട്ടരുവത്ത് നിര്‍മ്മാണത്തിനിടെ റോഡിന് വശത്തുള്ള കൂറ്റന്‍ കോണ്‍ക്രീറ്റ് മതില്‍ തകര്‍ന്നതിനാലും മാസങ്ങളോളം പണി നിലച്ചിരുന്നു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കെ.എസ്.ടി.പി റോഡു പണി പൂര്‍ത്തിയാക്കുന്നതിന് 2016 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അതേ സമയം ചെമ്മനാടുപ്രദേശത്തുകാര്‍ ഉന്നയിച്ച കാര്യങ്ങളെപ്പോലെ തന്നെ സമാനമായ ആവശ്യങ്ങളുയര്‍ത്തി മേല്‍പറമ്പ്, ഉദുമ ഭാഗങ്ങളിലും നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്‍.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Road, District Collector, Chemnad,
Advertisement: