കാഞ്ഞങ്ങാട് നഗരത്തില്‍ നടപ്പാതകള്‍ക്കും ഇന്റര്‍ലോക്ക് പാകുന്നു
Nov 1, 2017, 19:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01/11/2017) കാഞ്ഞങ്ങാട് നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ നടപ്പാതകള്‍ രാജകീയമാകുന്നു. കെ എസ് ടി പി റോഡിന്റെ ഭാഗമായി സ്മൃതി മണ്ഡപം മുതല്‍ മന്‍സൂര്‍ ആശുപത്രി വരെ കാഞ്ഞങ്ങാട്ടെ പ്രധാന പാതയുടെ ഇരുഭാഗത്തെയും നടപ്പാതകളാണ് ഇന്റര്‍ലോക്ക് പാകുന്നത്. കെ എസ് ടി പി റോഡിന്റെ ഭാഗമായി ഇരുഭാഗവും പൂര്‍ണമായും ടാര്‍ ചെയ്യാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ വൈദ്യുതി വകുപ്പും ജല അതോറിറ്റിയും തടസ്സവാദവുമായി വന്നതോടെയാണ് ഇന്റര്‍ലോക്ക് പാകാന്‍ തീരുമാനിച്ചത്.
നേരത്തേ ടാര്‍ ചെയ്യാനായി ഭൂമിക്കടിയിലെ കേബിളുകള്‍ മാറ്റാന്‍ കെ എസ് ഇ ബിയോടും വാട്ടര്‍ അതോറിറ്റിയോടും കെ എസ് ടി പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമിക്കടിയില്‍ 30 മീറ്ററോളം താഴ്ചയില്‍ സ്ഥാപിച്ചിട്ടുള്ള കേബിളുകള്‍ മാറ്റുന്നത് അസാധ്യമാണെന്ന് ഇരുവകുപ്പുകളും മറുപടി നല്കി. തുടര്‍ന്ന് നഗരസഭ ചെയര്മാന് വി വി രമേശന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് റോഡിന്റെ ഇരുകരകളിലും ട്രൈനേജ് ഉള്‍പെടെ രണ്ടര മീറ്ററില്‍ ഇന്റര്‍ലോക്ക് പാകാന്‍ തീരുമാനിച്ചത്.
ഇതിനായി നഗരസഭാ ചെയര്‍മാന്റെ ചേംബറില്‍ കെ എസ് ടി പി അധികൃതരുടെ യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. ടൈല്‍സ് പാകുന്നതിന്റെ പരീക്ഷണ അടിസ്ഥാനത്തിലുള്ള നിര്‍മാണ പ്രവര്‍ത്തി വ്യാപാരഭവന് പരിസരത്ത് ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Road, Kasaragod, News, Municipality, KSTP road Development.