കെ എസ് ടി പി റോഡ് നിര്‍മാണത്തിലെ അഴിമതി; ഡി വൈ എഫ് ഐ പ്രതീകാത്മക സമരം നടത്തി
Jul 12, 2017, 22:07 IST
ഉദുമ: (www.kasargodvartha.com 12.07.2017) കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് നിര്‍മാണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രക്ഷോഭത്തിലേക്ക്. അശാസ്ത്രീയ റോഡ് നിര്‍മാണത്തിനെതിരെ ഡി വൈ എഫ് ഐ പ്രതീകാത്മക സമരം നടത്തി.
പാലക്കുന്നില്‍ റോഡ് ഉപരോധം സംസ്ഥാനകമ്മിറ്റി അംഗം കെ സബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി അനില്‍കുമാര്‍ അധ്യക്ഷനായി. മധു മുതിയക്കാല്‍, ബി വൈശാഖ്, രതീഷ് ബാര എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട്ട് കടലാസ് വഞ്ചികള്‍ റോഡിലൊഴുക്കിയെ സമരം ജില്ലാപ്രസിഡന്റ് ശിവജി വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് രതീഷ് നെല്ലിക്കാട്ട് അധ്യക്ഷനായി. ജില്ലാകമ്മിറ്റി അംഗം ഹരിത നാലാപ്പാടം സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി കെ നിഷാന്ത് സ്വാഗതം പറഞ്ഞു. റോഡിന് വേണ്ടത്ര നിലവാരമില്ലായ്മയില്‍ ലോക ബാങ്ക് പ്രതിനിധി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന കെ എസ് ടി പിയുടെയും കരാറുകാരന്റെയും നടപടിക്കെതിരെ ബഹുജന മനസാക്ഷിയുണര്‍ത്താന്‍ ഡി വൈ എഫ് ഐ രംഗത്തുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Road, Corruption, DYFI, Protest, Inauguration, Kanhangad, Palakunnu, KSTP Road.