city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ എസ് ടി പി റോഡുകളുടെ എല്ലാപ്രവര്‍ത്തികളും ഫെബ്രുവരി 18നകം പൂര്‍ത്തീകരിക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.11.2017) കാഞ്ഞങ്ങാട്് നഗരത്തിലെ കെഎസ്ടിപി റോഡുകളുടെ എല്ലാ പ്രവര്‍ത്തികളും ഫെബ്രുവരി 18നകം പൂര്‍ത്തീകരിക്കാന്‍ തിരുവനന്തപുരത്ത് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ അജിത് പട്ടേല്‍ ഐഎഎസുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. കെഎസ്ടിപിയുടെ അനുബന്ധ പാതകളെ രാജപാതകളാക്കാനുള്ള പദ്ധതി ഉള്‍പ്പെടെ ഫെബ്രുവരി 18നകം തീര്‍ക്കാനാണ് തീരുമാനം.

സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാനും നിലവില്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശിക നല്‍കാനും ചര്‍ച്ചയില്‍ പ്രോജക്ട് ഡയറക്ടര്‍ സമ്മതിച്ചു. പണി ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് കരാറുകാരുമായി അടിയന്തിര ചര്‍ച്ച നടത്തും. സമയബന്ധിതമായി തന്നെ നഗര പരിധിയിലെ കെഎസ്ടിപി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. ചര്‍ച്ചയില്‍ ചീഫ് എഞ്ചി. ജാന്‍സി, കരാറുകാരുടെ പ്രതിനിധിയായി ഉണ്ണികൃഷ്ണന്‍ എന്നിവരും പങ്കെടുത്തു. കാഞ്ഞങ്ങാട് നഗരത്തിലെ കെഎസ്ടിപിയുടെ അനുബന്ധ പ്രവര്‍ത്തികളുടെ നിര്‍മ്മാണം വൈകുന്നതായുള്ള പരാതിയുടെ പശ്ചാത്തലത്തില്‍  ചെയര്‍മാന്‍ പ്രോജക്ട് ഡയറക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു.

നഗരത്തില്‍ നിലവില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്കുള്ള റോഡ് മാത്രമാണ് ഇതുവരെ ഇന്റര്‍ലോക്ക് പാകി രാജപാതയാക്കി മാറ്റിയത്. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുബന്ധ റോഡായ ട്രാഫിക് സര്‍ക്കിള്‍ മാവുങ്കാല്‍ റോഡില്‍ 60 മീറ്റര്‍ ദൂരത്തില്‍ ഇന്റര്‍ലോക്ക് പാകി ആധുനികവല്‍ക്കരിക്കാന്‍ റോഡിന്റെ ഇരുഭാഗത്തെയും സ്ഥലം ഏറ്റെടുക്കുകയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നില്ല. ഇതോടൊപ്പം തന്നെ നഗരത്തിലെ നടപ്പാതകള്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവര്‍ത്തികളും ആരംഭിച്ചയിടത്ത് തന്നെ അവസാനിപ്പിക്കുകയായിരുന്നു.

കെഎസ്ടിപിയുടെ ഉത്തരവ് ലഭിക്കാത്തതും ചെയ്തു തീര്‍ത്ത പ്രവര്‍ത്തികളുടെ കുടിശിഖ ബില്ലുകള്‍ ഇതുവരെയും നല്‍കാത്തതുമാണ് പണി സ്തംഭിക്കാന്‍ കാരണമെന്ന് കരാറുകാര്‍ പറയുന്നു. കുടിശിഖ അനുവദിച്ചു കിട്ടിയാല്‍ നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ നഗരത്തിലെ കെഎസ്ടിപി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരാറുകാര്‍ പറയുന്നത്.
കെ എസ് ടി പി റോഡുകളുടെ എല്ലാപ്രവര്‍ത്തികളും ഫെബ്രുവരി 18നകം പൂര്‍ത്തീകരിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Road, KSTP Road construction will complete on Feb 18th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia