ബൈക്ക് കുറുകെയിട്ട് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞു; ഡ്രൈവറെ വലിച്ചിറക്കി മര്‍ദിച്ചു
Dec 26, 2017, 19:59 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.12.2017) കെഎസ്ആര്‍ടിസി ബസ് ബൈക്ക് കുറുകെയിട്ട് തടയുകയും ഡ്രൈവറെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയും ചെയ്തു. കാലിച്ചാമരത്തെ പി ടി സുരേഷ് ബാബുവിനാണ് (36)മര്‍ദനമേറ്റത്. തിങ്കളാഴ്ച ചേറ്റുകുണ്ടിലാണ് സംഭവം. രാവിലെ കാഞ്ഞങ്ങാട് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ചേറ്റുകുണ്ടില്‍ വെച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബൈക്ക് കുറുകെയിട്ട് തടയുകയും സുരേഷ് ബാബുവിനെ ബസില്‍ നിന്ന് വലിച്ച് താഴെയിറക്കി കരിങ്കല്ല് കൊണ്ട് തലയ്ക്കും കൈക്കും കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവം കണ്ട നാട്ടുകാര്‍ സംഘത്തെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ബൈക്ക് ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. ചാമുണ്ഡിക്കുന്നില്‍ നിന്നും ബൈക്കിന് ബസ് സൈഡ് കൊടുക്കാത്തതിന്റെ കാരണമാണ് മര്‍ദ്ദത്തിന് പിന്നിലെന്ന് പറയുന്നു. എന്നാല്‍ വീതിയുള്ള റോഡില്‍ സൈഡ് കൊടുക്കേണ്ട യാതൊരു പ്രശ്നവും ഉണ്ടായില്ലെന്നാണ് ജില്ലാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ് ബാബു പറയുന്നത്.
ഇടത് കൈക്കേറ്റ മുറിവില്‍ ആറോളം തുന്നലുകളുണ്ട്. തലയ്ക്ക് കുത്ത് കൊണ്ട് ചെവിയില്‍ നിന്നും രക്തം വാര്‍ന്ന് ചെവി അടഞ്ഞ നിലയിലാണ്. ബേക്കല്‍ പോലീസ് കേസെടുത്ത് ബൈക്ക് യാത്രക്കാര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Assault, Attack, KSRTC, Bike, KSRTC Driver assaulted by Bike rider
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Driver, Assault, Attack, KSRTC, Bike, KSRTC Driver assaulted by Bike rider