ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പയ്യന്നൂരില്‍ നിന്നും കാസര്‍കോട് നിന്നും ബസ് സര്‍വീസ്
Mar 29, 2020, 20:53 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2020) കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി കെ എസ് ആര്‍ ടി സി മാര്‍ച്ച് 30 മുതല്‍ രണ്ട് സര്‍വീസുകള്‍ നടത്തും. പയ്യന്നൂരില്‍ നിന്നും കാസര്‍കോട് നിന്നുമാണ് ബസ് പുറപ്പെടുക.
കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന ബസ് രാവിലെ 7.15ന് മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ എത്തും. രാവിലെ എട്ടിന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 9.30ന് നീലേശ്വരം താലൂക്ക് ആശുപത്രിയിലുമെത്തും. വൈകിട്ട് അഞ്ചിന് തിരിച്ച് നീലേശ്വരം താലൂക്ക് ആശുപത്രി, 5.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, 6.30ന് കാസര്‍കോട് ജനറല്‍ ആശുപത്രി വരെ സര്‍വീസ് നടത്തും.
പയ്യന്നൂര്‍ ഡിപ്പോയില്‍ രാവിലെ 7.30 ന് പുറപ്പെടുന്ന ബസ് 8.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും 9.30 ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പത്തിന് മംഗല്‍പാടി താലൂക്ക് ആശുപത്രിയിലുമെത്തും. മംഗല്‍പാടി താലൂക്കാശുപത്രിയില്‍ നിന്ന് വൈകീട്ട് അഞ്ചിന് തിരിക്കുന്ന ബസ് 5.30 ന് ജനറല്‍ ആശുപത്രി, 6.30ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, 7.30ന് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലും കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോ മാനേജര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, News, KSRTC-bus, Health, Payyannur, KSRTC Bus service for Health officers