ടോറസ് ലോറിക്കു പിറകില്‍ കെ എസ് ആര്‍ ടി സി ബസും അതിനുപിറകില്‍ സ്‌കൂട്ടറുമിടിച്ചു; 8 സ്ത്രീകള്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Jul 16, 2019, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 16.07.2019) ടോറസ് ലോറിക്കു പിറകില്‍ കെ എസ് ആര്‍ ടി സി ബസും അതിനുപിറകില്‍ സ്‌കൂട്ടറുമിടിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഹൊസങ്കടിലെ മുംത്താസ് (19), കൊടിയമ്മയിലെ മിസ് രിയ (18), ആഇശ (30), മെഹ്‌റുനിസ്സ (28), ഉപ്പള ഗോല്‍ഡന്‍ ഗെല്ലിയിലെ ആഇശ (21), മണ്ണംകുഴിലെ നിശ (31), കാസര്‍ക്കോട് പട്‌ളയിലെ സഫ് വാന (20), മംഗളൂരുവിലെ ഗീത (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ കുമ്പള കണിപുര ഗോപാല കൃഷണ ക്ഷേത്രത്തിന്റെ സമീപത്താണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ്. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിക്കാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. ബസിന്റെ പിന്നിലേക്ക് ഇടിച്ച സ്‌കൂട്ടറിലെ യാത്രക്കാരന്‍ മംഗളൂരുവിലെ അന്‍സാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Keywords: Kasaragod, Kerala, news, Scooter, KSRTC-bus, Accident, Kumbala, KSRTC bus hit in Torres ;lorry; 8 injured
< !- START disable copy paste -->