Obituary | കെ എസ് ആര്‍ ടി സി ബസിടിച്ച് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
Nov 21, 2024, 21:13 IST
Photo: Arranged
● നവംബര്‍ 19ന് രാത്രി 9.45ന് പള്ളിക്കര മേല്‍പ്പാലത്തിന് തെക്ക് വശത്ത് വച്ചാണ് അപകടം സംഭവിച്ചത്.
● മില്ലില്‍ നിന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്.
● കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
● വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
ബേക്കല്‍: (KasargodVartha) കെ എസ് ആര്‍ ടി സി ബസിടിച്ച് ചികിത്സയിലായിരുന്ന മരമില്ല് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ബേക്കല്‍ കോട്ടക്കുന്ന് മരമില്ലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ആറങ്ങാടി പറമ്പത്ത് ഹോടെലിന് സമീപം ഫൗസിയ മന്‍സിലിലെ സി എച് അബൂബക്കര്‍(76) ആണ് മരിച്ചത്.
നവംബര്‍ 19ന് രാത്രി 9.45ന് പള്ളിക്കര മേല്‍പ്പാലത്തിന് തെക്ക് വശത്ത് വച്ചാണ് അപകടം സംഭവിച്ചത്. മില്ലില്‍ നിന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അബൂബക്കര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്.
സഹോദരങ്ങള്‍: റുക്കിയ, പരേതരായ യൂസുഫ്, ദൈനബി, നബീസ, കുഞ്ഞാമിന.
#KeralaNews #KSRTCAccident #RoadSafety #Bakel #Tragedy #NewsUpdate