city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Leopard | അമ്പലത്തറ കോട്ടപ്പാറയില്‍ തോട്ടത്തിന് നടുവിലെ വീടിന്റെ ടെറസിലും പുലി; വളര്‍ത്തുനായയെ കൊന്നുതിന്നു; സിസിടിവി ദൃശ്യം പുറത്ത്

Photo: Arranged

● വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
● വനപാലകർ സ്ഥലത്ത് പുലിക്കായി പരിശോധന നടത്തി.
● വന്യമൃഗ ഭീഷണിയെ തുടര്‍ന്ന്  പ്രദേശവാസികൾ ഭീതിയില്‍.

അമ്പലത്തറ: (KasargodVartha) കോട്ടപ്പാറയില്‍ 10 ഏക്കര്‍ തോട്ടത്തിന് നടുവിലെ വീടിന്റെ ടെറസിലും പുലിയെത്തി. ഇതിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കല്ലടം ചിറ്റയിലെ വൈശാഖിന്റെ വീട്ടിലെത്തിയ പുലി വളര്‍ത്തുനായയെ കൊന്നുതിന്ന ശേഷം വീട് ചുറ്റിക്കറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടപ്പാറയിലെ 10 ഏക്കറോളം വരുന്ന തോട്ടത്തിന്റെ നടുക്കുള്ള വീട്ടിലെ ടെറസില്‍ പുലിയെ കണ്ടത്.

സ്വിമ്മിങ് പൂള്‍ അടക്കമുള്ള ഈ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട്ടുകാര്‍ വിദേശത്താണ്. ഈ ഭാഗത്ത് രണ്ട് വീടുകള്‍ മാത്രമാണുള്ളത്. ദിവസവും വീട് ശുചിയാക്കാന്‍ വരുന്നയാളാണ് സി.സി.ടി.വി പരിശോധിച്ചപ്പോള്‍ പുലി സിറ്റൗട്ടില്‍ നില്‍ക്കുന്നത് കണ്ടത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍.ആര്‍.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രാഹുല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്വിമ്മിങ് പൂളില്‍ നിന്നും വെള്ളം കുടിക്കാനെത്തിയതായിരിക്കും പുലിയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിനിടെ, പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 8.10-നാണ് പുലി വീണ്ടുമെത്തിയത്. വീട്ടുമുറ്റത്ത് പുലി നില്‍ക്കുന്നതിന്റെയും കിടക്കുന്നതിന്റെയും സി.സി.ടി.വി ദൃശ്യമാണ് പുറത്തുവന്നത്. ചൊവ്വാഴ്ച രാത്രി ഇതേ വീട്ടിലെ വളര്‍ത്തുപട്ടിയെ പുലി പിടിച്ചിരുന്നു. പട്ടിയുടെ അവശിഷ്ടങ്ങള്‍ സമീപത്ത് കണ്ടെത്തിയിരുന്നു. വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. നേരം ഇരുട്ടിയപ്പോള്‍ തന്നെ പുലി വീട്ടുമുറ്റത്തെത്തിയതായി വ്യക്തമായി.

വീടുകള്‍ക്ക് അകത്ത് വരെ പുലിയെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. വനപാലകര്‍ സ്ഥലത്ത് പുലിക്കായി പരിശോധന നടത്തിയിരുന്നു. വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ പുലിയുടെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. റോഡില്‍നിന്ന് വീട്ടുവളപ്പിലേക്ക് കയറി ഏറെനേരം ചുറ്റിക്കറങ്ങുന്ന പുലിയുടെ ദൃശ്യമാണ് പതിഞ്ഞത്. അര്‍ധരാത്രി പുലി മിനിറ്റുകളോളം വീട്ടുമുറ്റത്തുണ്ടായിരുന്നു. നായയുടെ പകുതിയിലേറെ ഭാഗവും ഭക്ഷിച്ച നിലയിലായിരുന്നു.

പുലിയുടെ സാന്നിധ്യം ഉറപ്പായതോടെ പ്രദേശത്ത് കൂടും ക്യാമറയും സ്ഥാപിക്കാനാണ് തീരുമാനം. ഒരാഴ്ച മുമ്പ് ചാലിങ്കാലിനടുത്ത തൊടുപ്പനം, കല്ലുമാളം ഭാഗങ്ങളില്‍ പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇവിടെ ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ചിത്രം പതിഞ്ഞിട്ടില്ല. പറക്കളായിയില്‍ പുലിയിറങ്ങിയതായി വ്യക്തമായതോടെ പ്രദേശവാസികള്‍ ആകെ ഭീതിയിലാണ്.

ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.

Leopard entered a residential area in Kottappara, Kerala, killing a pet dog and roaming around houses. CCTV footage confirmed its presence, causing fear among residents. Forest officials are investigating.

#LeopardAttack #Kerala #Wildlife #CCTV #Fear #AnimalAttack

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub