city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Visit | കൊപ്പളം ഫൂട് ഓവർ ബ്രിഡ്ജിന് സാധ്യത തെളിയുന്നു; റെയിൽവേ ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു

Koppalam railway officials inspecting foot over bridge feasibility
Photo: Arranged

● കൊപ്പളം റെയിൽവേ പ്രദേശത്തിൽ ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മാണം സംബന്ധിച്ച് റെയിൽവേ ഉദ്യോഗസ്ഥർ ദൃഢമായ പരിശോധന നടത്തി.  
● വലിയ ജുമാ മസ്ജിദ്, കുമ്പള ഗ്രാമപഞ്ചായത്തും, മൊഗ്രാൽ ദേശീയവേദിയും ചേർന്ന് റെയിൽവേയെ സമീപിച്ച് പ്രതിഷേധം നടത്തി.  
● റെയിൽവേ ഉദ്യോഗസ്ഥർ റിപ്പോർട്ട് റെയിൽവേക്ക് സമർപ്പിച്ച്, അധിക നടപടികൾക്ക് അനുകൂലമായി കുമ്പള ഗ്രാമപഞ്ചായത്തിന്റെ സഹായം തേടുമെന്ന് അറിയിച്ചു.


മൊഗ്രാൽ: (KasargodVartha) കൊപ്പളം വലിയ ജുമാ മസ്ജിദിന് മുന്നിലെ റെയിൽപ്പാളം മുറിച്ചുകടക്കുന്നത് തടഞ്ഞ റെയിൽവേയുടെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിയ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു. ഈ സന്ദർശനത്തിൽ, പ്രദേശവാസികൾക്ക് ആശ്വാസകരമായ വാർത്തയാണ് ഉണ്ടായത്. മൊഗ്രാൽ കൊപ്പളത്ത് ‘ഫൂട് ഓവർ ബ്രിഡ്ജ്’ നിർമാണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്.

മൊഗ്രാൽ വലിയ ജുമാ മസ്ജിദ് കമ്മിറ്റിയും, കുമ്പള ഗ്രാമപഞ്ചായത്തും, മൊഗ്രാൽ ദേശീയ വേദിയും,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും എംപിയും എംഎൽഎയും റെയിൽവേയെ സമീപിച്ചതിനെ തുടർന്നാണ് ഈ നടപടി. റെയിൽപ്പാളം മുറിച്ചുകടക്കുന്നത് തടഞ്ഞത് പടിഞ്ഞാറൻ പ്രദേശത്തുള്ള വിദ്യാർത്ഥികളുടെ സ്കൂൾ-മദ്രസ പഠനം മുടങ്ങുന്നതിനും, നാട്ടുകാർക്ക് അസൗകര്യമാകുന്നതിനും കാരണമായതോടെയാണ് ബന്ധപ്പെട്ടവർ റെയിൽവേയെ സമീപിച്ചത്.

പടിഞ്ഞാർ പ്രദേശത്തുള്ള വിദ്യാർത്ഥികളുടെ സ്കൂൾ-മദ്രസ പഠനം മുടക്കുന്ന നടപടിയാണ് റെയിൽവേയുടേതെന്ന് കാണിച്ച് നേരത്തെ മൊഗ്രാൽ ദേശീയവേദി മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു. നാട്ടുകാരുടെയും റെയിൽവേയുടെയും അഭിപ്രായങ്ങൾ കേട്ട ശേഷം, വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും പാളം മുറിച്ചുകടക്കാതെ തന്നെ അടിപ്പാതയോ, മേൽപ്പാലമോ പരിഗണിച്ച് ബദൽ സംവിധാനം ഏർപ്പെടുത്താൻ മനുഷ്യാവകാശ കമ്മീഷൻ  റെയിൽവേക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലിനൊപ്പം പ്രദേശം സന്ദർശിച്ച റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ജുമാമസ്ജിദ് റോഡും, കൊപ്പളം റോഡും പരിശോധിച്ചു. തുടർന്ന് നടത്തിയ ചർച്ചയിൽ, ‘ഫൂട് ഓവർ ബ്രിഡ്ജ്’ നിർമാണത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് റെയിൽവേയ്ക്ക് നൽകുമെന്നും, കുമ്പള ഗ്രാമപഞ്ചായത്ത് മുഖേന വേണ്ട തുടർന്ന് നടപടി കൈക്കൊള്ളാവുന്നതാണെന്നും രഞ്ജിത് കുമാർ പറഞ്ഞു.

പ്രദേശവാസികളെ പ്രതിനിധീകരിച്ച് പൊതുപ്രവർത്തകൻ സിഎം ജലീൽ, കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി സെക്രട്ടറി ബികെ അൻവർ കൊപ്പളം, ഖാലിദ് കൊപ്പളം, അബ്ദുല്ല, ശരീഫ്, ദേശീയവേദി ഭാരവാഹികളായ എംഎ മൂസ, പിഎം മുഹമ്മദ് കുഞ്ഞി ടൈൽസ് എന്നിവർ സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.

ഫൂട് ഓവർ ബ്രിഡ്ജ് നിർമ്മാണം പൂർത്തിയായാൽ പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് യാഥാർഥ്യമാകുക..

#KoppalamBridge, #Railway, #Infrastructure, #LocalDevelopment, #Protest, #FootOverBridge

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia