city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെയ്യംകെട്ടു മഹോല്‍സവത്തിന്റെ ലക്ഷ്യത്തിലും പ്രവൃത്തിയിലും മാറ്റമുണ്ടാകണം: കെ കുഞ്ഞിരാമന്‍ എം എല്‍ എ

ഉദുമ: (www.kasargodvartha.com 07.08.2017) തെയ്യംകെട്ടു മഹോത്സവങ്ങള്‍ക്കായി നാടൊരുങ്ങുകയാണ്. വിഷുവിനു മുമ്പും പിമ്പുമായി രണ്ടു മാസങ്ങളോളം ജില്ലയിലുടനീളം ആഘോഷങ്ങള്‍ പൊടിപൊടിക്കും. നിരവധി മറക്കളങ്ങളില്‍ കുലവന്‍ നിറഞ്ഞാടും. പാലക്കുന്ന് കഴകത്തിനു കീഴില്‍ വര്‍ഷത്തില്‍ രണ്ടു തെയ്യം കെട്ടിനു മാത്രമേ അനുമതിയുള്ളു. 2022 കഴിഞ്ഞാല്‍ അത് വര്‍ഷത്തില്‍ ഒന്നുമാത്രമാകും. ഇത്തവണ കൊപ്പല്‍ തറവാട്ടിലും, കുതിര്‍മ്മലും കുലവന്റെ തിരുമുടിയുയരും.

ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. കുതിര്‍മ്മല്‍ തറവാടിന്റെ സ്ഥാനവും സങ്കല്‍പ്പവും മലാംകുന്നിലെ പുത്ത്യക്കോടിക്കടുത്ത കുതിര്‍മ്മലായിരുന്നു. ഈ ഭാഗം ബി.ആര്‍.ഡി.സി ടൂറിസത്തിനായി ആവശ്യപ്പെട്ടതിനാലാണ് സാന്നിദ്ധ്യം പട്ടത്താനത്തേക്കു മാറ്റപ്പെട്ടതെന്ന് സ്വാഗത പ്രാസംഗികന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ പൊതുയോഗത്തെ അറിയിച്ചു. മംഗളൂരു മുതല്‍ തെക്ക് വളപട്ടണം വരെ നീണ്ടു പരന്നു കിടക്കുകയാണ് ഇവിടുത്തെ കുഞ്ഞുകുട്ടികള്‍.

തെയ്യംകെട്ടു മഹോല്‍സവത്തിന്റെ ലക്ഷ്യത്തിലും പ്രവൃത്തിയിലും മാറ്റമുണ്ടാകണം: കെ കുഞ്ഞിരാമന്‍ എം എല്‍ എ

ദൈവസഹായം പ്രതീക്ഷിച്ചു കൊണ്ടാണ് നാം തെയ്യം കെട്ടു മഹോല്‍സവങ്ങള്‍ വിജയിപ്പിക്കുന്നതിനായുള്ള ത്യാഗത്തിലേര്‍പ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എല്‍.എ പറഞ്ഞു. സാമ്പത്തികമായ പരാധീനതകള്‍ ഇന്ന് ഉല്‍സവങ്ങളെ ബാധിക്കുന്നില്ല. എന്നാല്‍ നാടിന്റെ ആകമാനമുള്ള ശാരീരികാദ്ധ്വാനം കൂടിയേ തീരു. ചെറുപ്പക്കാരുടെ കൈകളിലാണ് വിജയത്തിന്റെ കൊടിക്കൂറയെന്നും എം.എല്‍.എ പറഞ്ഞു. നാട്ടില്‍ നടക്കുന്ന ഓരോ ഉത്സവങ്ങളും അതുള്‍ക്കൊള്ളുന്ന ഗ്രാമത്തിന്റെതു കൂടിയാണ്. ഇന്റര്‍നെറ്റും, മൊബൈലും ദുരൂപയോഗിക്കുന്നതു വഴി വഴിതെറ്റുന്ന പുതുതലമുറകളെ നേര്‍വഴി കാണിക്കുക എന്ന ലക്ഷ്യം കൂടി ഇത്തരം സംരംഭങ്ങള്‍ക്കുണ്ടാകണം.

അപ്പോഴാണ് ഉല്‍സവങ്ങള്‍ സ്വാര്‍ത്ഥകമാവുക. പലവക സാമൂഹിക പ്രസ്ഥാനങ്ങളേക്കാള്‍ ഇത്തരം സാമുദായിക സംവിധാനങ്ങളിലൂടെ മാറ്റങ്ങള്‍ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തെ ആകമാനം ഇങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ കഴിഞ്ഞെന്നു വരില്ലെങ്കിലും അവരവരുടെ സാമുദായിക അന്തരീക്ഷത്തില്‍ നിന്നു കൊണ്ട് പലതും ചെയ്യാന്‍ കഴിയും. വഴി മാറി സഞ്ചരിക്കുന്ന ചെറുപ്പക്കാരെ ശുദ്ധീകരിക്കുവാനുള്ള ചുമതല കൂടി ഇതുപോലുള്ള പൊതു കമ്മറ്റികള്‍ ഏറ്റെടുക്കണം. ഇന്നിവിടെ, കുതിര്‍മ്മല്‍ തറവാട്ടില്‍ ചേര്‍ന്ന യോഗത്തിലും പ്രായമായവരെ അപേക്ഷിച്ച് ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു കാണുന്നതിലുള്ള ആശങ്ക പങ്കിടുകയായിരുന്നു അദ്ദേഹം.

പുതിയ ചെറുപ്പക്കാര്‍ പൊതു നേതൃത്വത്തിലേക്കു കടന്നു വരുന്നില്ല. സാമുദായിക വിഷയങ്ങളില്‍ മാത്രമല്ല, പൊതുസമൂഹത്തില്‍ ആകമാനം സ്ഥിതി വ്യത്യസ്ഥമല്ല. നാട്ടില്‍ നടക്കുന്ന പൊതു വിഷയങ്ങളില്‍ ചെറുപ്പമുള്ളവര്‍ക്കുള്ള ജിജ്ഞാസ കുറഞ്ഞു വരുന്നത് ഇത്തരം കമ്മറ്റികള്‍ കൂടി തിരിച്ചറിയണം. ഇങ്ങനെയുള്ള യോഗവും അതിനു നേതൃത്വം നല്‍കുന്ന പ്രവര്‍ത്തകര്‍ക്കും വലിയ തോതില്‍ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് എം.എല്‍.എ പ്രത്യാശ പ്രകടിപ്പിച്ചു. പുതു തലമുറയെ കയറൂരി വിട്ടാല്‍ ഇന്നത്തെ ഉല്‍സവങ്ങളെ നാളെ നടത്തി വിജയിപ്പിക്കാന്‍ സ്ത്രീപുരുഷ ഭേദമന്യേ ആളുകളെ കിട്ടാതെ വരും. നമ്മുടെ നന്മകള്‍ ക്ഷയിച്ചു പോകും. ക്ഷേത്ര സ്ഥാനികര്‍ക്കും തലമുതിര്‍ന്ന കാരണവന്മാര്‍ക്കും പലതും ചെയ്യാന്‍ കഴിയും. തെയ്യം കെട്ടു മഹോല്‍വങ്ങള്‍ പോലുള്ള ആഘോഷങ്ങളുടെ ലക്ഷ്യവും പ്രവൃത്തിയും നാട്ടിലെ ചെറുപ്പക്കാരെ കൂടി ആകര്‍ഷിക്കത്തക്ക വിധം മാറി മറിയണം. അദ്ദേഹം പറഞ്ഞു.

ഭക്തന്മാരാണ് നാമെന്ന് സ്വയം അഭിമാനിക്കുമ്പോഴും തൃക്കണ്ണാടു നടക്കുന്ന ദേശത്തിന്റെ വാര്‍ഷികോല്‍സവമായ ആറാട്ടു പോലുള്ള അനുഷ്ഠാനങ്ങളില്‍ വരെ ആസ്വാദകര്‍ കുറയുന്നു. അവിടുത്തെ അനുഷ്ഠാന നൃത്തവിശേഷങ്ങള്‍ എത്രപേര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു എന്നു വിലയിരുത്തണം. പിന്നെ നാം ഭക്തര്‍ എന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. പണ്ടു കാലങ്ങളില്‍ പുലര്‍ച്ച വരെ ഉത്സവം കാണും. 10 മണി കഴിഞ്ഞാല്‍ എല്ലാം അടച്ചു പൂട്ടലായി. ചട്ടപ്പടിയാണ് ഇന്നത്തെ ഉല്‍സവങ്ങള്‍. പണ്ടെത്തപ്പോലെ നേരം വെളുക്കുവോളം ഉല്‍സവം കാണാന്‍ ഇന്നത്തെ തലമുറക്ക് ഉറക്കമിളക്കാന്‍ വയ്യ. പായും തലയണയുമെടുത്തായിരുന്നു എന്റെ ചെറുപ്പത്തിലെ ഉല്‍സവക്കാലം.

ഒരുപാടു പണം ദുര്‍വ്യയം ചെയ്യുക എന്നതിനു പുറമെ മനുഷ്യന്റെ സമഗ്രമായ മാറ്റത്തിനായി തെയ്യം കെട്ടു മഹോല്‍വങ്ങള്‍ പരിണമിക്കണമെന്നും, അതിനുള്ള ഉദാത്തമായ മാതൃക ഇവിടെത്തെ പ്രവര്‍ത്തകര്‍ സൃഷ്ടിക്കണമെന്നും അതുവഴി സമൂഹത്തിന്റെ അംഗീകാരം സ്വായത്തമാക്കണമെന്നും എം.എല്‍.എ ഉപസംഹരിച്ചു. ദാമോദരന്‍ നായര്‍ മുങ്ങത്ത് ചെയര്‍മാനും, ബാലകൃഷ്ണന്‍ കേവീസ് കണ്‍വീനിറും, അഡ്വ. ബാലകൃഷ്ണന്‍, സി.എച്ച് നാരായണന്‍ എന്നിവര്‍ പ്രവര്‍ത്തക കോര്‍ഡിനേറ്റര്‍മാരായുമുള്ള വിപുലമായ പ്രവര്‍ത്തക സമിതിയെ യോഗം തെരെഞ്ഞെടുത്തു. വരുന്ന ഏപ്രില്‍ 10 മുതല്‍ 12 വരെയാണ് മഹോല്‍സവം.

പ്രതിഭാരാജന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword: News, Uduma, Kasaragod, Kerala, Palakunnu, Temple, President, MLA, Inauguration, K.Kunhiraman MLA on Theyyamkettu Maholsavam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia