ഖാസിയുടെ മൃതദേഹം കടലില്‍ നിന്നും കരക്കെത്തിച്ച കീഴൂരിലെ മല്‍സ്യതൊഴിലാളി വിടപറഞ്ഞു
May 4, 2020, 16:14 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 04.05.2020) ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ചെമ്പരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ മൃതദേഹം കടലില്‍ നിന്നും കരക്കെത്തിച്ച കീഴൂരിലെ മല്‍സ്യതൊഴിലാളി വിടപറഞ്ഞു. കീഴൂര്‍ കടപ്പുറത്തെ കൃഷ്ണന്‍ - യശോദ ദമ്പതികളുടെ മകനും മത്സ്യതൊഴിലാളിയുമായ കെ രാഘവന്‍ (55) ആണ് മരിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസിന്റെയും ഒപ്പം നാട്ടുകാരുടെയും നിര്‍ദേശപ്രകാരം ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മൃതദേഹം കടലില്‍ നിന്ന് കരക്കെത്തിച്ചത് രാഘവന്റെ നേതൃത്വത്തിലുള്ള മത്സ്യതൊഴിലാളികളായിരുന്നു. ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് ഇടയാക്കിയ ദിവസം (മരണപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാത്ത ദിവസം) ചെമ്പരിക്ക കടുക്കക്കല്ലില്‍ നിന്ന് 100 മീറ്റര്‍ അകലെ കടലില്‍ വെള്ളവസ്ത്രമണിഞ്ഞ ഒരു മൃതദേഹം പൊങ്ങി കിടക്കുന്നത് കണ്ട് കരക്കെത്തിക്കാന്‍ പോലീസും യുവാക്കളും നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
കടലില്‍ ഇറങ്ങാന്‍ ഒരു തോണിക്ക് വേണ്ടി ചെമ്പരിക്കയിലെയും കീഴൂരിലെയും മത്സ്യതൊഴില്‍ മേഖലയിലെ പലരേയും ബന്ധപ്പെട്ടിട്ടും ആരും മുന്നോട്ട് വരാത്ത സഹചര്യത്തിലാണ് കടലില്‍ മത്സ്യ ബന്ധനം നടത്തുകയായിരുന്ന രാഘവനോട് ചെമ്പരിക്ക കടുക്കക്കല്ലിന്റെ മുകളില്‍ നിന്ന് അവിടെ കൂടിയവര്‍ വിളിച്ച് കൂവി മൃതദ്ദേഹം കരക്കെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചത്.
അഭ്യര്‍ത്ഥന ദയാപൂര്‍വ്വം ഏറ്റെടുത്ത് ധൈര്യത്തോടെ രാഘവന്‍ ആ ദൗത്യം ഏറ്റെടുത്ത് കടലില്‍ നിന്ന് മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. കരക്കെത്തിയ ശേഷമാണ് മൃതദ്ദേഹം ചെമ്പരിക്ക ഖാസിയുടേതാണെന്ന് തിരിച്ചറിയുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം മാറി മാറി വരുന്ന പല അന്വേഷണ ഉദ്യോഗത്ഥരുടെ മുന്നിലും പല തവണ ഹാജരായി മൊഴി കൊടുത്തിരുന്നു. അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ രാഘവന്റെ മൊഴി വളരെ ഏറെ സഹായിച്ചിരുന്നു. ഖാസിയുടെ മരണത്തിലെ സത്യാവസ്ഥ പുറത്ത് വരണമെന്ന് ഏറ്റവും ആഗ്രഹിച്ചവരില്‍ ഒരാളായിരുന്നു രാഘവന്‍.
ഭാര്യ: ജലജ. മക്കള്‍: അഖില്‍, അഭിജിത്ത്. സഹോദരങ്ങള്‍: രാജന്‍, രതീശന്‍, കമലാക്ഷി, നാരായണി, രാജിവി, ശ്രീജ.
Keywords: Kasaragod, Melparamba, Kizhur, Kerala, News, Death, Kizhur Fisherman Raghavan passes away